Webdunia - Bharat's app for daily news and videos

Install App

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (15:16 IST)
മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന രൂക്ഷമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. തലയുടെ ഒരു ഭാഗത്ത് കുത്തുന്ന പോലെ വേദന തോന്നുന്നതാണ് മൈഗ്രേന്‍ തലവേദനയുടെ പ്രധാന ലക്ഷണം. 
 
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍ പയറ്റിനോക്കണം. മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക. സമ്മര്‍ദം കൂട്ടുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുക. മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം. മസാലയുടെ ഗന്ധവും രുചിയും മൈഗ്രേന്‍ തലവേദന ഇരട്ടിയാക്കും. ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം. ധാരാളം വെള്ളം കുടിക്കുക. 
 
ഉറക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും അരുത്. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലത്. വെയിലത്ത് നടക്കുന്നത് പരമാവധി ഒഴിവാക്കുക. വെയില്‍ ഉള്ള സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുട നിര്‍ബന്ധമായും ഉപയോഗിക്കണം. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്‌ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കണമെങ്കില്‍ തന്നെ അവയുടെ തെളിച്ചം നന്നായി കുറയ്ക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments