മനസ്സിലെ സംഘര്‍ഷങ്ങളും മുഖക്കുരുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു; മുഖക്കുരു മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍
ശനി, 19 ഓഗസ്റ്റ് 2023 (14:30 IST)
ചര്‍മ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്നതാണ് മുഖക്കുരുവിന് കാരണം. കൗമാരക്കാരില്‍ ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുന്നതും മുഖക്കുരുവിന് കാരണമാകാം. കോഴിമുട്ടയുടെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാക്കാനിടയുണ്ട്. മുഖം നന്നായി കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയുമാണ് ഏറ്റവും നല്ല പ്രതിവിധി. രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് ആവി കൊള്ളിച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
 
മനസ്സിലെ സംഘര്‍ഷങ്ങളും മുഖക്കുരുവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. യോഗ പരിശീലിക്കുന്നത് ചര്‍മ്മ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. ഭക്ഷണത്തിലെ വ്യതിയാനങ്ങളും ദഹനക്കുറവും മുഖക്കുരുവിന് കാരണമാകാം. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റമിന്‍ - എ കൂടുതലടങ്ങിയ കാരറ്റും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചായ, കാപ്പി, മസാല, എണ്ണ, അണ്ടിപ്പരിപ്പ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. വെള്ളം ധാരാളമായി കുടിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments