തടി കുറയ്ക്കണമെങ്കില്‍ നിയന്ത്രിക്കേണ്ട ഭക്ഷണ സാധനങ്ങള്‍

മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കരുത്

രേണുക വേണു
ബുധന്‍, 11 ഡിസം‌ബര്‍ 2024 (10:00 IST)
തടി കുറയ്ക്കാനായി വ്യായാമം ചെയ്താല്‍ മാത്രം പോര, നല്ല രീതിയില്‍ ഭക്ഷണ ക്രമീകരണവും ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ അതിവേഗം തടി കൂടാന്‍ കാരണമാകും. ഇത്തരം ഭക്ഷണ സാധനങ്ങളോട് പരമാവധി അകലം പാലിക്കുകയാണ് എപ്പോഴും നല്ലത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ നിങ്ങളുടെ ശരീരഭാരം വര്‍ധിക്കുമെന്ന് മനസിലാക്കുക. 
 
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കരുത്. ഇവയില്‍ ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ ഉണ്ടെങ്കിലും ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും കാണപ്പെടുന്നു. ഇവ അമിതമായി കഴിച്ചാല്‍ ശരീരഭാരം പെട്ടന്ന് വര്‍ധിക്കും. 
 
കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ സ്ഥിരം കുടിക്കരുത്. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയതിനാല്‍ ഈ പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. 
 
ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയവും അടങ്ങിയ ചീസ് ശരീരഭാരം അതിവേഗം വര്‍ധിപ്പിക്കും. ഫ്രഞ്ച് ഫ്രൈസുകളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ്, ഉപ്പ്, സോഡിയം, ചീസ് എന്നിവ അടങ്ങിയ പിസ ശരീരഭാരം പെട്ടന്ന് വര്‍ധിപ്പിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായാല്‍ കൊളസ്ട്രോള്‍ ഉയരുകയും അത് അമിത ശരീര ഭാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments