Webdunia - Bharat's app for daily news and videos

Install App

ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!

ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (09:25 IST)
ഗ്യാസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചെറുതൊന്നുമായിരിക്കില്ല. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കാം ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. അസിഡിറ്റി ഉണ്ടാകുന്ന അവസ്ഥ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വയർ വീർത്തുവരികയും വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
 
എന്നാൽ ഗ്യാസിൽ നിന്ന് രക്ഷ നേടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്നല്ലേ... പറയാം... അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ചില ഭക്ഷണങ്ങൾ വയറ്റിൽ പിടിക്കാതെ വരുമ്പോഴോ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതും ആന്‍റിബയോട്ടികളുടെ അമിത ഉപയോഗം തുടങ്ങിയവയും കാരണങ്ങൾ തന്നെയാണ്.
 
ഗ്യാസിനെ ഒഴിവാക്കാൻ ചെയ്യേണ്ട നുറുങ്ങുവിദ്യകൾ പറയാം. അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക ഒപ്പം അത് നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. വയറിന് പിടിക്കില്ലെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വ്യായാമം ശീലമാക്കുക. സോഡ, ജ്യൂസ് എന്നിവ ഒഴിവാക്കുക. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments