Webdunia - Bharat's app for daily news and videos

Install App

നടുവേദന കാരണം പൊറുതിമുട്ടിയോ ? ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (16:21 IST)
സ്ത്രീകളും പുരുഷന്മാരും ഇക്കാലത്ത് ഒരു പോലെ നേരിടുന്ന ഒരു പ്രശ്നമാണ് നടു വേദന. ആധുനിക കാലത്തെ ജോലികളാണ് ഇതിന് പ്രധാന കാരണം. കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ നടുവേദന കൂടുതലായും കണ്ടുവരുന്നുണ്ട്. നടുവേദനയെ ഒഴിവാക്കാൻ നമ്മൾ നിത്യം ചെയ്യുന്ന പല കാര്യങ്ങളിലും അൽപം ശ്രദ്ധ നൽകിയാൽ മതി.
 
ഉറങ്ങാൻ കിടക്കുമ്പോഴാണ് ആദ്യ ശ്രദ്ധിക്കേണ്ടത്. കിടക്കകൾ വളരെ പ്രധാനമാണ്. നട്ടെല്ലിന്റെ വളവുള്ള ഭാഗത്തിന് കൃത്യമായി സപ്പോർട്ട് നൽകുന്ന തരത്തിലുള്ളതായിരിക്കണം കിടക്കകൾ. ശരിയല്ലാത്ത കിടക്ക പ്രശ്നങ്ങൾ കൂടുതൽ സങ്കിർണ്ണമാകുന്നതിന് കരണമാകും. കീടക്കുമ്പോൾ തലയിണ ഒഴിവാക്കുന്നതാണ് ഉത്തമം. അത്ര നിർബന്ധമെങ്കിൽ മാത്രം അധികം കട്ടിയില്ലാത്ത മൃദുവായ തലയിണ ഉപയോഗിക്കാം.
 
ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടു വേദന കൂടുതൽ കണാറുള്ളത്. അതിനാൽ ഇടവേളകളിൽ നീണ്ടു നിവരുകയും ഇടക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഇരിക്കുന്ന കസേരകൾ നട്ടെലിന്ന് സപ്പോർറ്റ് നൽകുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായമമില്ലായ്മയും നടു വേദനക്ക് കാരണമാകാറുണ്ട് ദിവസവും കുറച്ച്  നേരം വ്യായമങ്ങൾക്കായി മാറ്റി വക്കുന്നത് നല്ലതാണ്. എന്നാൽ നടു വേദനക്ക് ചികിത്സ തേടിയിട്ടുള്ള ആളുകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ വ്യായാമങ്ങൾ ചെയ്യാവു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?

പ്രാവിന്റെ കാഷ്ഠത്തില്‍ യൂറിക് ആസിഡും അമോണിയയും ഉണ്ട്, ശ്വാസകോശം തകരാറിലാകും; പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അറിയാന്‍

നഖങ്ങളും പല്ലും പൊടിയുന്നോ, ദേഹം വേദനയും ഉണ്ടോ; ഇതാണ് കാരണം

സമ്മര്‍ദ്ദം കൂടുതലാണോ, ചര്‍മത്തില്‍ ഈ മാറ്റങ്ങള്‍ വരും

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

അടുത്ത ലേഖനം
Show comments