Webdunia - Bharat's app for daily news and videos

Install App

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലിനു പണി തരും !

പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്

രേണുക വേണു
തിങ്കള്‍, 13 ജനുവരി 2025 (11:59 IST)
ദിവസവും രണ്ട് നേരം പല്ല് തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം ടൂത്ത് പേസ്റ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല്ലുകള്‍ വൃത്തിയാകാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം. അപ്പോഴും പേസ്റ്റ് ഉപയോഗിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ ഈ ഫ്‌ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. എന്നാല്‍ ഫ്‌ളൂറൈഡ് അധികമായാല്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും. അതായത് പല്ല് തേയ്ക്കാന്‍ അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്. നേരിയ അളവില്‍ മാത്രമേ ടൂത്ത് പേസ്റ്റ് ആവശ്യമുള്ളൂ. പ്രത്യേകിച്ച് ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നേരിയ തോതില്‍ മാത്രമേ ടൂത്ത് പേസ്റ്റ് നല്‍കാവൂ. ബ്രഷ് നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്ന ശീലമുണ്ടെങ്കില്‍ അത് വേഗം നിര്‍ത്തുക. 
 
മാത്രമല്ല ടൂത്ത് പേസ്റ്റ് അധിക നേരം വായില്‍ പിടിച്ചുവയ്ക്കരുത്. ചിലര്‍ പേസ്റ്റിന്റെ പത ഒരുപാട് സമയം വായില്‍ പിടിച്ചു നിര്‍ത്തുന്നത് കാണാം, ഇത് ഒഴിവാക്കണം. മാത്രമല്ല ഇടയ്ക്കിടെ ടൂത്ത് പേസ്റ്റ് മാറി ഉപയോഗിക്കുന്നതും നല്ലതാണ്. വായില്‍ പൊള്ളല്‍ തോന്നിയാല്‍ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കണം. ജെല്‍ രൂപത്തിലുള്ള ടൂത്ത് പേസ്റ്റുകളേക്കാള്‍ പല്ലുകളുടെ ആരോഗ്യത്തിനു നല്ലത് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ്. ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകള്‍ക്ക് കൂടുതല്‍ ഉരവ് സംഭവിക്കാന്‍ കാരണമാകുന്നു. തത്ഫലമായി പല്ലുകളുടെ ഇനാമില്‍ വേഗം നഷ്ടപ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ചുവപ്പ് നിറത്തിലുള്ള ഈ ഭക്ഷണങ്ങൾ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ഈ ശരീരഭാഗങ്ങളിലെ വേദന സാധാരണമല്ല, ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും ചിക്കന്‍ കഴിക്കണോ മീന്‍ കഴിക്കണോ!

രാവിലെ വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിച്ചാലോ?

അടുത്ത ലേഖനം
Show comments