Webdunia - Bharat's app for daily news and videos

Install App

മുഖത്തിന് തിളക്കം കുറഞ്ഞോ! മഞ്ഞള്‍ കൊണ്ടുള്ള വിദ്യകള്‍ നിരവധി

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജനുവരി 2024 (17:24 IST)
ത്വക്ക് രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലെ പ്രധാന ഘടകമാണ്. മുഖക്കുരു മാറാന്‍ പച്ചമഞ്ഞള്‍, തുളസിയില, ആര്യവേപ്പില ഇവ ചേര്‍ത്തരച്ചു മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. കുട്ടികളുടെ കരപ്പന് മഞ്ഞളും, വേപ്പിലയും ചേര്‍ത്തരച്ചു കറുകപ്പുല്ല് ചതച്ചെടുത്ത നീരില്‍ ചേര്‍ത്തു ചൊറിയുള്ള ഭാഗത്തു പുരട്ടാം. ചര്‍മം കോമളമായിരിക്കാന്‍ അല്‍പം മഞ്ഞളും ഒലിവോയിലും ചേര്‍ത്തു കുളിക്കുന്നതിന് മുമ്പായി ശരീരത്തില്‍ തടവുക.
 
കൂടാതെ അര സ്പൂണ്‍ ശുദ്ധ മഞ്ഞള്‍പൊടി തിളപ്പിച്ചാറിയ ഒരു ഗ്‌ളാസ് പാലില്‍ ചേര്‍ത്ത് ഏഴു ദിവസം കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കല്‍ മാറും. തേള്‍, പഴുതാര എന്നിവ കുത്തിയാല്‍ ആ ഭാഗത്തു പച്ചമഞ്ഞളും, തുളസിയിലയും തഴുതാമയിലയും ചേര്‍ത്തരച്ച മിശ്രിതം പുറമെ പുരട്ടാം. വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കു മഞ്ഞളും വേപ്പിലയും ചേര്‍ത്ത മിശ്രിതം മുറിവില്‍ വെച്ചുകെട്ടിയാല്‍ മതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments