ഇളം‌വെയില്‍ കൊണ്ടാല്‍ കിടപ്പറയില്‍ ഇടിമിന്നലാകാം!

Webdunia
ശനി, 15 ജൂണ്‍ 2019 (17:27 IST)
വിവാഹജീവിതത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഏറെ തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുന്ന യുവാക്കളെ സാധാരണയായി കാണാറുണ്ട്. അവര്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ടാകും. പക്ഷേ അവയൊക്കെ ആരോട് ചോദിക്കണമെന്നുപോലും അറിയാത്ത ഒരുപാട് പേരുണ്ട്. ഇനി ആരോടുചോദിക്കണമെന്ന് അറിഞ്ഞാല്‍ തന്നെ എങ്ങനെ ചോദിക്കണമെന്ന സങ്കോചത്താല്‍ വിഷമങ്ങള്‍ ഉള്ളിലൊതുക്കി അവര്‍ കടന്നുപോകും.
 
കിടപ്പറയില്‍ പരാജയമാകുമോ എന്നായിരിക്കും അവരില്‍ പലരുടെയും ആശങ്ക. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വാഭാവികമായ ലൈംഗികതയിലൂടെ എല്ലാവരുടെയും വിവാഹജീവിതം സംതൃപ്തികരമാകുമത്രേ. ചില വ്യായാമങ്ങള്‍ മൂലം കൂടുതല്‍ കരുത്തുറ്റ പ്രകടനം കിടപ്പറയില്‍ കാഴ്ചവയ്ക്കാനാകുമെന്നും അവര്‍ പറയുന്നു.
 
അതിരാവിലെ ഇളംവെയിലേറ്റ് നടക്കുകയോ ഓടുകയോ ചെയ്യുന്നത് കിടപ്പറയിലെ ഗംഭീര പ്രകടനത്തിന് സഹായകമാകുമെന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. ഇളം‌വെയില്‍ കൊണ്ടുള്ള വ്യായാമം ശരീരത്തില്‍ വൈറ്റമിന്‍ ഡിയും ടെസ്റ്റോസ്റ്റെറോണും വര്‍ദ്ധിപ്പിക്കും. ഇത് സ്റ്റാമിന വര്‍ദ്ധിപ്പിക്കും. 
 
എന്തായാലും എല്ലാ ദിവസവും അതിരാവിലെയുള്ള വ്യായാമം ഉറച്ച ശരീരവും മികച്ച കുടുംബജീവിതവും പ്രദാനം ചെയ്യുമെങ്കില്‍, എന്തിന് സംശയിച്ചുനില്‍ക്കണം അല്ലേ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments