Webdunia - Bharat's app for daily news and videos

Install App

വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടരുത്

തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്

രേണുക വേണു
ചൊവ്വ, 2 ജൂലൈ 2024 (15:48 IST)
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മള്‍ കുടിക്കും. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്. അതേസമയം നമ്മള്‍ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്. 
 
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്. യഥാര്‍ഥത്തില്‍ ഇതിന്റെ ആവശ്യം ഇല്ല. ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാന്‍ കാരണമാകും. മാത്രമല്ല ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിച്ചാല്‍ അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടും. കഫീന്‍ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്നം എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് ചായപ്പൊടി അധികം തിളപ്പിക്കരുത്. 
 
വെള്ളം തിളച്ച് ആവി വരുമ്പോള്‍ ഗ്യാസ് ഓഫാക്കുക. 30 സെക്കന്റ് കഴിഞ്ഞാല്‍ ഇതിലേക്ക് ചായപ്പൊടിയോ കാപ്പിപ്പൊടിയോ ചേര്‍ക്കാം. മൂന്നോ നാലോ മിനിറ്റ് അടച്ചുവച്ച ശേഷം പൊടി ഊറ്റികളഞ്ഞ് ചായ കുടിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments