Webdunia - Bharat's app for daily news and videos

Install App

എന്തെങ്കിലും മോഷണം പോയോ? കണ്ടെത്താന്‍ ഇതാ വഴി!

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2011 (17:42 IST)
PRO
മഷിനോട്ടം ഒരു പ്രവചന വിദ്യയാണ്‌. പരമ്പരാഗതമായി അത്‌ കൈമാറിപ്പോരുകയും ചെയ്യുന്നു. എന്നാലിതിന്‌ ശാസ്ത്രീയമായ അടിത്തറ ഉള്ളതായി തോന്നുന്നില്ല. പക്ഷേ, പലര്‍ക്കും മഷിനോട്ടത്തിലൂടെ ഫലസിദ്ധി കൈവന്നതായാണ്‌ അറിയാന്‍ കഴിയുന്നത്‌. സാധാരണ നിലയില്‍ കാണാതെ പോയ വസ്തുക്കളും മോഷണം പോയ വസ്തുക്കളും കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ്‌ മഷിനോട്ടം ഉപയോഗിക്കുന്നത്‌.

ചിലപ്പോള്‍ നമ്മുടെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്‌. മഷിനോട്ടക്കാര്‍ വിജയിക്കുന്നത്‌ അവരുടെ ഉപാസനയുടെ ഫലം കൊണ്ടും മഷിക്കൂട്ട്‌ നിര്‍മ്മാണത്തിന്റെ ഗുണം കൊണ്ടുമാണ്‌. ഇവ രണ്ടും ചേരുമ്പോഴേ പ്രവചനം വിജയകരമാവൂ.

ഒരു മണ്ഡലകാലം - 41 ദിവസം - വ്രതമെടുത്ത്‌ മന്ത്രങ്ങള്‍ ഉച്ചരിച്ചാണ്‌ മഷിനോട്ടത്തിനുള്ള മഷിക്കൂട്ട്‌ തയ്യാറാക്കുന്നത്‌. ഇതാകട്ടെ ഒരാള്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ചെയ്യുകയുമുള്ളു. നേരത്തേ തയ്യാറാക്കിയ മഷി ആവശ്യത്തിനനുസരിച്ച്‌ ഓരോ കൊല്ലവും ഉപയോഗിക്കുകയാണ്‌ പതിവ്‌.

മഷിനോട്ടത്തില്‍ പ്രധാനമായും അഞ്ജനാദേവി മന്ത്രമാണ്‌ ജപിക്കാറ്‌. ഗണപതി, ഹനുമാന്‍ എന്നിവരേയും സ്തുതിക്കാരുണ്ട്‌. കുട്ടികളെ ഉപയോഗിച്ച്‌ നടത്തുന്ന മഷിനോട്ടത്തിന്‌ ബാലാഞ്ജനം എന്നാണ്‌ പറയുക. രാവിലെ എട്ടുമുതല്‍ വൈകിട്ട്‌ എട്ടുവരെയാണ്‌ മഷി നോട്ടത്തിന്റെ കാലം.

മഷിനോട്ടത്തിനുള്ള ഔഷധക്കൂട്ട്‌

മഷിനോട്ടം എന്ന പ്രവചന വിദ്യയ്ക്ക്‌ ഉപയോഗിക്കുന്ന മഷിക്കൂട്ട്‌ തയ്യാറാക്കുന്നത്‌ വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ചാണ്‌. വിവിധ രീതികളില്‍ ഈ മഷിക്കൂട്ട്‌ ഉണ്ടാക്കാറുണ്ട്‌.

അഞ്ജനക്കല്ല്‌, ചന്ദനം, കത്തി അഗരി, പച്ചക്കര്‍പ്പൂരം തുടങ്ങിയ ഔഷധങ്ങള്‍ ആവണക്കെണ്ണയില്‍ ചാലിച്ച്‌ മഷിക്കൂട്ട്‌ ഉണ്ടാക്കാം.

ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന മുക്കുറ്റി ഉപയോഗിച്ചും മഷി ഉണ്ടാക്കാറുണ്ട്‌. പേരാലിന്‍ മൊട്ട്‌ അലക്കി വൃത്തിയാക്കിയ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ ആവണക്കെണ്ണയില്‍ കത്തിച്ചും മഷി ഉണ്ടാക്കുന്നു.

മുസ്ലീം മാന്ത്രികര്‍ എല്ലാവരും മഷിനോട്ട വിദഗ്ദ്ധരാണെന്നാണ്‌ പൊതുവേ പറയാറ്‌. ഇവരാവട്ടെ മേല്‍പ്പറഞ്ഞ ഔഷധങ്ങളും ചെടികളും കൂടാതെ ആടിന്റെ കരള്‍, പൊക്കിള്‍ക്കൊടി, മയില്‍പിത്തം എന്നിവയും മഷിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

മഷി നോട്ടത്തിനുമുണ്ട്‌ സമ്പ്രദായ വ്യത്യാസങ്ങള്‍. സര്‍വ്വാഞ്ജനം, നിധിയഞ്ജനം, കുടുംബാഞ്ജനം, ബാലാഞ്ജനം എന്നിങ്ങനെ. മഷിക്കൂട്ട്‌ കൈവെള്ളയിലോ വെറ്റിലയിലോ അല്ലെങ്കില്‍ നഖത്തിലോ പുരട്ടി നോക്കിയാണ്‌ ഫലം പറയാറ്‌.

നിധി സംബന്ധമായ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുന്നതാണ്‌ പാതാള മഷി. ഭൂമിക്കടിയിലെ ജലാംശം കണ്ടെത്താനും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

Show comments