Webdunia - Bharat's app for daily news and videos

Install App

ഓച്ചിറക്കളി-ചരിത്രത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍

മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.(

Webdunia
ഓണാട്ടുകരയുടെ സമരവീര്യത്തിന്‍റെ സ്മരണ പുതുക്കുകയാണ് ഓച്ചിറക്കളി ചെയ്യുന്നത് .ഋഷഭവാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ആയോധനകലാ പ്രകടനമാണത്.

പേരുസൂചിപ്പിക്കുന്നതുപോലെ ഓച്ചിറക്കളി , കളി പോലെ നടത്തുന്ന പോരാട്ടമാണ് . മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.( ഏതാണ്ട് ജൂണ്‍ 16 17 തീയതികളീല്‍)

കായംകുളത്തെയും ചെമ്പകശേരിയിലെയും രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധം അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എങ്കിലും, ഇന്നവിടെ വൈരാഗ്യമോ വിദ്വേഷമോ അല്ല ഉത്സവതിമിര്‍പ്പന്‍റെ ആവശ്യമാണ് കാണുക. ചരിത്രപഴമയുടെ അനുസ്മരണം സാമൂഹികമായ ഒരനുഷ്ഠാനമായി മാറിയിരിക്കുന്നു .

ജൂണ്‍ മാസം പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി. ആയോധന കലയുടെ മാറ്റുരക്കുന്ന അത്മീയ പ്രഭാവമുള്ള കേളീയരങ്ങായി അപ്പോള്‍ ഓച്ചിറ പടനിലം മാറു കയായി.

52 കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം. ഇതില്‍ ആബാലവൃദ്ധം അയുധമേന്തി പങ്കുകൊള്ളും . കളരിസംഘങ്ങളാണ് പ്രധാനമായും ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്.

പഴയ പടയാളികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വേഷവിധാനങ്ങളും , വാളും പരിചയും തെറുപ്പുവാളവും വടിയും കത്തിയും തടയുമൊക്കെയായി നൂറുകണക്കിനാളുകള്‍ തിരുസന്നിധിയിലെ പടനിലത്തെത്തും

ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്.

പരബ്രഹ്മമൂര്‍ത്തി വാഴുന്ന ആല്‍ത്തറകള്‍, മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ഋഷഭവാഹനങ്ങളുടെ അകമ്പടിയോടെ വലംവച്ചെത്തുന്ന കളരി സംഘങ്ങള്‍ പടനിലത്തേക്കിറങ്ങുമ്പോള്‍ അവിടം രണഭൂമിയായി മാറും. വായ്ത്താരികളും ശംഖനാദങ്ങളും വാദ്യഘോഷങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമാകും .

ഘോഷയാത്രകഴിഞ്ഞാലുടന്‍ കിഴക്കും പടിഞ്ഞാറും കരക്കാരായി പിരിഞ്ഞ് കളിയാശാന്മാരും യോദ്ധാക്കളും കളിക്കണ്ടത്തിന്‍റെ ഇരുഭാഗങ്ങളിലുമായി നിരക്കുന്നു. അയോധനകലയുടെ പതിനെട്ടടവുകള്‍ നിരന്ന കരക്കളിയാണ് ആദ്യം. കരക്കളിക്കുശേഷം ഇരുഭാഗത്തുനിന്നും കരനാഥന്മാര്‍ കരകളുടെ പതാകയുമേന്തി എട്ടുകണ്ടത്തിലേക്കിറങ്ങുന്നു.

കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ യോദ്ധാക്കള്‍ മുട്ടോളം വെള്ളം നിറഞ്ഞ എട്ടുകണ്ടത്തിലേക്ക് ആരവത്തോടെ ഓടിയിറങ്ങുകയായി. പടനിലത്തെ എട്ടുകണ്ടത്തില്‍ ഓച്ചിറക്കളിക്ക് തുടക്കം കുറിക്കുമ്പോള്‍ കാണികളായെത്തുന്നവരുടെ മനസ്സിലും ആവേശം പടരുകയായി.

പിന്നെ പോര് വെള്ളത്തിലാണ്. വെള്ളവും ചളിയും ചവിട്ടിമെതിച്ച് ഇരു കരക്കാരും പാഞ്ഞടുത്ത് ഏറ്റുമുട്ടുമ്പോല്‍ ദേഹമാസകലം ചളിവെള്ളം തെറിക്കും. പ്രകൃതിയുടെ സ്വാഭാവിക ചായങ്ങളണിഞ്ഞ ആള്‍ക്കാര്‍ ഹോളി ആഘോഷത്തിലെന്നപോലെ അതു രസിക്കും.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

Show comments