Webdunia - Bharat's app for daily news and videos

Install App

കര്‍ക്കിടകത്തിനെതിരെ കേരളീയ രീതികള്‍

Webdunia
മഴ കൊതിച്ചും കൊതിപ്പിച്ചും നില്‍ക്കുന്ന ദിനങ്ങളാണിനി. ഇടയ്ക്കിടെ ചുട്ടുപൊള്ളുന്ന വെയില്‍, പിന്നെ സന്ധ്യ കനത്തെന്നു തോന്നും മട്ടില്‍ ഇരുണ്ടുകൂടി നില്‍ക്കുന്ന പകല്‍.

ഒറ്റകുത്തിന് തിരമുറിയാതെ പെയ്തൊഴിയും എന്നു തോന്നിപ്പിക്കുന്ന വീര്‍പ്പുമുട്ടലോടെ മേഘങ്ങള്‍ മാനത്ത്. പിന്നെ സൂര്യന്‍റെ കള്ളച്ചിരികള്‍. അതോടൊപ്പം വീശിയുള്ള കാറ്റും.

ഉത്തരായനം എന്നറിയപ്പെടുന്ന ശിശിരവസന്ത ഗ്രീഷ്മങ്ങള്‍ കഴിഞ്ഞാണ് വര്‍ഷത്തിന്‍റെ വരവ്.
ഉത്തരായനത്തില്‍ ജീവജാലങ്ങള്‍ക്ക് ബലം കുറയും.അപ്പോള്‍ അന്തരഗ്നി കുറഞ്ഞിരിക്കുന്നതിനാല്‍ ദഹനശേഷി കുറയും.

ശരീരത്തിന്‍റെ ആരോഗ്യം, ബലം എന്നിവയ്ക്ക് കാരണമായ അന്തരഗ്നി ശരീരഘടകങ്ങള്‍ ദുഷിപ്പിക്കും. രോഗാണുബാധയേല്‍ക്കാനുള്ള സാധ്യത കൂടും. മലിനജലത്തിലൂടെ പകരുന്ന ഛര്‍ദ്ദി,അതിസാരം, ആന്ത്രികജ്വരം എന്നിവ വന്നു കൂടും. ശരീരത്തിന്‍റെ രോഗപ്രതിരോധാവസ്ഥ ആകെ തകിടം മറിയും.

കര്‍ക്കിടകത്തിലെ കാറ്റു രോഗം പരത്തുമെന്നാണ് പറയുന്നത്. കാറ്റു പൊതുവെ രോഗകാരക മായതിനാല്‍ ഉള്ളത് പരത്താന്‍ കാറ്റു മുന്‍കൈയെടുക്കും. ഛര്‍ദ്ദി, വയറ്റിളക്കം, ജലദോഷം തുടങ്ങി കര്‍ക്കിടകത്തില്‍ രോഗങ്ങളങ്ങനെ വന്നുപോകും.

കര്‍ക്കിടകത്തിനെ വരവേല്‍ക്കാന്‍ നമുക്കുള്ള കേരളീയ രീതികള്‍ നോക്കാം.

നനഞ്ഞുകയറി വരുന്പോള്‍ നീരിറക്കം വരാതിരിക്കാന്‍ രാസ്നാദി പൊടി നെറുകയില്‍ തിരുമ്മുക.

ചോറുണ്ണാന്‍ ഉരുക്കുനെയ്യും, ഉപ്പും പുളിങ്കറിയും കൂട്ടുക.

ഒരു പിടി ചതച്ച ചുക്കു കൊത്തമല്ലി, ജീരകം, കൊടുവേലി, കുരുമുളക് എന്നിവ ചേര്‍ത്ത് മരുന്നു കഞ്ഞിയുണ്ടാക്കുക.

നെയ്യില്‍ ചേര്‍ത്തരച്ച കൊടുവേലി കര്‍ക്കിടകം 16ന് കഴിക്കണം.

കരിവേപ്പിലയും മഞ്ഞളും ചുക്കും അരച്ചു കാച്ചിയ മോരുണ്ടാക്കി കഴിക്കുക.

തീരെ നേര്‍മ്മയായി ദേഹത്താകെ തൈലം പുരട്ടി പുളിയില, കുറന്തോട്ടി, വാതംകൊല്ലി എന്നിവയിട്ട് വെന്ത ചൂടുവെള്ളത്തില്‍ കുളിക്കുക.

സന്ധ്യ കഴിഞ്ഞാല്‍ മുറിയില്‍ സാന്പ്രാണി പുക നിറയ്ക്കുക.


എന്താവാം? എന്തു പാടില്ല

കട്ടിയുള്ള ആഹാരങ്ങള്‍ ദഹിക്കാന്‍ പ്രയാസമായതിനാല്‍ ഞവരയരി, ഗോതന്പ്, മാസരസം എന്നിവ കൊണ്ടുള്ള ലഘു ആഹാരവിശേഷണങ്ങളാണ് നല്ലത്.

തേന്‍, പുളി, ഉപ്പ്, നെയ്യ് എന്നിവ ആഹാരങ്ങളില്‍ പ്രത്യേകമായി ചേര്‍ക്കുക.

തണുത്തവ, എണ്ണയില്‍ വറുത്തവ എന്നിവ ഒഴിവാക്കുക.

മസാല കൂടുതല്‍ ചേര്‍ത്ത ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.

ശരീരത്തിലും വസ്ത്രത്തിലും ഈര്‍പ്പം കൂടുതല്‍ പറ്റിക്കിടക്കാന്‍ അനുവദിക്കരുത്.

പെരുവഴികളിലും തൊടിയിലും മറ്റും മലിനജലം ചവിട്ടി വന്നാല്‍ പാദങ്ങള്‍ വൃത്തിയാക്കിവേണം വീട്ടില്‍ കയറാന്‍.

ശുചിത്വം പാലിക്കണം

അമിതവ്യായാമം നല്ലതല്ല

പകലുറക്കം പാടില്ല.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

Show comments