Webdunia - Bharat's app for daily news and videos

Install App

ശീവോതിക്കു വെക്കല്‍

Webdunia
കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരുംവരെ എല്ലാ വീട്ടിലും ശ്രീ ഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ടിക്കും. മച്ചില്‍ നിലവിളക്കുകൊളുത്തി അതിന്‍റെ പിന്നിലാണ് ശീവോതിക്കുവെയ്ക്കുന്നത്.

രാവിലെ കുളിച്ച് ഒരു പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിച്ച് നാക്കിലേ വെച്ച്, അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപു ഷ ᅲം, വെറ്റില, കളിയടയ്ക്ക എന്നിവ വെക്കുന്നു. പൂമുഖത്ത് കത്തിച്ചുവെക്കുന്ന വിളക്ക് വൈകിട്ടേ മാറ്റാറുളളു. ശ്രീഭഗവതയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങള്‍ നടത്തുന്നത്

രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും. എങ്ങും ചന്ദനത്തിന്‍റെയും മട്ടിപ്പശയുടെയും ഗന്ധം പരക്കും. ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനം കുറിയിട്ട് കണ്ണെഴുതി ദശപു ഷ ᅲംചൂടി പോകുന്നുവെന്നാണ് വിശ്വാസം.
ശീവോതിക്കുവെച്ചു കഴിഞ്ഞ് വെളിനടണം.

വെളിനടല്‍

കര്‍ക്കടമാസം ഒന്നാം തീയതി ശീവോതിക്കു വെച്ചശേഷം നടത്തുന്ന ഒരു ചടങ്ങ്. ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കൂറ്റി, പൂവാങ്കുറുന്തല, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറുള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കുന്നു.

വേരിന്‍റെ ഭാഗം മണ്ണുരുളകൊണ്ടു പൊതിയുന്നു. ഇതെല്ലാം കൂടി നടുന്നതിനാണ് വെളിനടലെന്നു പറയുന്നത്. പുരപ്പുറത്തും ഉമ്മറമുറ്റത്തും തൊഴുത്തിന്‍െറ മുകളിലും നടും. കുട്ടികള്‍ ആര്‍പ്പു വിളിക്കും. മറ്റുള്ളവര്‍ ഏറ്റു വിളിക്കും. ചെടികള്‍ കാലക്രമേണ തഴച്ചുവളരും.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!

പാക്കിസ്ഥാന്റെ പങ്കാളി തുര്‍ക്കിയുടെ ആപ്പിള്‍ ഇനി നമുക്ക് വേണ്ട: നിരോധനവുമായി പൂണെയിലെ പഴകച്ചവടക്കാര്‍

വേടന്റെ പാട്ടുകളില്‍ ജാതിഭീകരവാദം, ഷവര്‍മ കഴിച്ച് മരിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, വര്‍ഗീയത തുപ്പി ആര്‍എസ്എസ് നേതാവിന്റെ പ്രസംഗം

പാക്കിസ്ഥാന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയച്ചു; മോചിപ്പിച്ചത് 22ാം ദിവസം

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

Show comments