Webdunia - Bharat's app for daily news and videos

Install App

സോമയാഗം പ്രതീകാത്മകം

പരമേശ്വരന്‍, തോട്ടുപുറത്ത് ഇല്ലം

Webdunia
PRO
പ്രതീകാത്മകമാണ് ഓരോ യാഗങ്ങളും. സോമയാഗവും വ്യത്യസ്തമല്ല. യജമാനനെ ജീവാത്മായാണ് ഇവിടെ സങ്കല്‍പ്പിക്കുക. 17 ഋത്വിക്കുകളെ പത്ത് ഇന്ദ്രിയങ്ങളും പഞ്ചപ്രാണങ്ങളും മനസ്സും ബുദ്ധിയുമായി വിവക്ഷിക്കുന്നു. ജീവാത്മാവിന് സര്‍വ്വാത്മഭാവത്തിന്‍റെ കൊടുമുടി കയറാനുള്ള ചവിട്ടുപടിയായിട്ടാണ് സോമയാഗത്തെ കാണേണ്ടത്.

സോമലതയെ, പറിച്ചെടുത്ത് ചുരുട്ടിമടക്കി കല്ലില്‍ വെച്ച് പിഴിഞ്ഞ്, ഇന്ദ്രദേവാദികള്‍ക്ക് സമര്‍പ്പിക്കുകയും, ബാക്കിയുള്ളത് യജമാനന്‍ പാനം ചെയ്യുകയുമാണ് സോമയാഗത്തിലെ ഒരു പ്രധാന ചടങ്ങ്. സോമരസം നിറക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ ഗ്രഹങ്ങളെന്നറിയപ്പെടുന്നു. കണ്ണുമൂടിക്കെട്ടി സോമലതയെ സ്തുതിച്ച ശേഷമാണ് കുത്തിച്ചതച്ച് നീരെടുക്കുന്നത്.

വിഷയരസത്തോടെയുള്ള ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളാണ് പാത്രങ്ങള്‍. അത് മാറ്റി ശുദ്ധമായ ബ്രഹ്മാനന്ദം നിറയ്ക്കുകയാണ് സോമരസമൊഴിക്കുമ്പോള്‍ നടക്കുന്നത്. വിഷയാസക്തനായ ഒരാള്‍ക്ക് ബ്രഹ്മാനന്ദം കണ്ടെത്താനാവില്ലെന്നതാണ് കണ്ണുമൂടിക്കെട്ടുന്നതിലൂടെ പ്രതിരൂപാത്മകമായി പറയുന്നത്.

ആദ്യദിവസങ്ങളില്‍ അഗ്നിയില്‍ നടക്കുന്ന ഹോമാദികള്‍ അന്ത്യദിവസം ജലത്തിലാണ് നടക്കുക. ഭേദബുദ്ധി നശിച്ച ധന്യാത്മാവിന് അഗ്നിയും ജലവും തമ്മില്‍ വിത്യാസമില്ലെന്നാണ് ഇവിടെ വിവക്ഷ. രണ്ടിലും ഉപാസ്യദേവതയെ കാണാനാവുന്നു. ഏകത്വഭാവനയുടെ മൂര്‍ത്തീരൂപമാണിത് പ്രതീകവത്കരിക്കുന്നത്.

യാഗം ആരംഭിച്ചതു മുതല്‍ സൂക്ഷിക്കുന്ന അപൂര്‍വ്വമെന്ന ആജ്യം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് യാഗത്തില്‍ അവസാനത്തേത്. ബ്രഹ്മാനന്ദം അനുഭവിക്കുന്നതോടുകൂടി, ഉണ്ടായിരുന്നതും വരാന്‍ പോവുന്നതുമായ കര്‍മ്മവാസനകള്‍ നശിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അരണി കടഞ്ഞുണ്ടാക്കിയ അഗ്നിയെ അതിന്‍റെ പൂര്‍വ്വസ്ഥാനത്തേക്ക് ആവാഹിച്ചശേഷം യാഗശാലക്ക് തീവെക്കുന്നതോടെ യാഗമവസാനിക്കുന്നു. ജീവന്‍ (ദേഹി) ഈശ്വരസാക്ഷാത്കാരം നേടിയാല്‍ പിന്നെ ദേഹത്തിന്‍റെ ആവശ്യമില്ലല്ലോ. പഞ്ചഭൂതാത്മകമായ ശരീരം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

Kerala Budget 2025-26 Live Updates: കേന്ദ്രം ഞെരുക്കുമ്പോഴും നാം മുന്നോട്ട്; സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട് ധനമന്ത്രി - ബജറ്റ് അവതരണം തത്സമയം

പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ വിപണിയിലെത്തി; ടിക്കറ്റ് വില 250 രൂപ

ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ്, ഫെബ്രുവരി 8ന് ഉദ്ഘാടനം

Show comments