Webdunia - Bharat's app for daily news and videos

Install App

സോമയാഗം - പ്രതീകാത്മകപഠനം

Webdunia
പ്രതീകാത്മകമാണ് ഓരോ യാഗവും. സോമയാഗവും വ്യത്യസ്തമല്ല. യജമാനനെ ജീവാത്മായാണ് ഇവിടെ സങ്കല്‍പ്പിക്കുക.

17 ഋത്വിക്കുകളെ പത്ത് ഇന്ദ്രിയങ്ങളും പഞ്ചപ്രാണങ്ങളും മനസ്സും ബുദ്ധിയുമായി വിവക്ഷിക്കുന്നു. ജീവാത്മാവിന് സര്‍വ്വാത്മഭാവത്തിന്‍റെ കൊടുമുടി കയറാനുള്ള ചവിട്ടുപടിയായിട്ടാണ് സോമയാഗത്തെ കാണേണ്ടത്.

സോമലതയെ, പറിച്ചെടുത്ത് ചുരുട്ടിമടക്കി കല്ലില്‍ വെച്ച് പിഴിഞ്ഞ്, ഇന്ദ്രദേവാദികള്‍ക്ക് സമര്‍പ്പിക്കുകയും, ബാക്കിയുള്ളത് യജമാനന്‍ പാനം ചെയ്യുകയുമാണ് സോമയാഗത്തിലെ ഒരു പ്രധാന ചടങ്ങ്.

സോമരസം നിറക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ ഗ്രഹങ്ങളെന്നറിയപ്പെടുന്നു. കണ്ണുമൂടിക്കെട്ടി സോമലതയെ സ്തുതിച്ച ശേഷമാണ് കുത്തിച്ചതച്ച് നീരെടുക്കുന്നത്.

വിഷയരസത്തോടെയുള്ള ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്ന ഇന്ദ്രിയങ്ങളാണ് പാത്രങ്ങള്‍. അത് മാറ്റി ശുദ്ധമായ ബ്രഹ്മാനന്ദം നിറക്കുകയാണ് സോമരസമൊഴിക്കുമ്പോള്‍ നടക്കുന്നത്.

വിഷയാസക്തനായ ഒരാള്‍ക്ക് ബ്രഹ്മാനന്ദം കണ്ടെത്താനാവില്ലെന്നതാണ് കണ്ണുമൂടിക്കെട്ടുന്നതിലൂടെ പ്രതിരൂപാത്മകമായി പറയുന്നത്.

ആദ്യദിവസങ്ങളില്‍ അഗ്നിയില്‍ നടക്കുന്ന ഹോമാദികള്‍ അന്ത്യദിവസം ജലത്തിലാണ് നടക്കുക. ഭേദബുദ്ധി നശിച്ച ധന്യാത്മാവിന് അഗ്നിയും ജലവും തമ്മില്‍ വിത്യാസമില്ലെന്നാണ് ഇവിടെ വിവക്ഷ.

രണ്ടിലും ഉപാസ്യദേവതയെ കാണാനാവുന്നു. ഏകത്വഭാവനയുടെ മൂര്‍ത്തീരൂപമാണിത് പ്രതീകവത്കരിക്കുന്നത്.

യാഗം ആരംഭിച്ചതു മുതല്‍ സൂക്ഷിക്കുന്ന അപൂര്‍വ്വമെന്ന ആജ്യം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് യാഗത്തില്‍ അവസാനത്തേത്. ബ്രഹ്മാനന്ദം അനുഭവിക്കുന്നതോടുകൂടി, ഉണ്ടായിരുന്നതും വരാന്‍ പോവുന്നതുമായ കര്‍മ്മവാസനകള്‍ നശിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അരണി കടഞ്ഞുണ്ടാക്കിയ അഗ്നിയെ അതിന്‍റെ പൂര്‍വ്വസ്ഥാനത്തേക്ക് ആവാഹിച്ചശേഷം യാഗശാലക്ക് തീവെക്കുന്നതോടെ യാഗമവസാനിക്കുന്നു. ജീവന്‍ (ദേഹി) ഈശ്വരസാക്ഷാത്കാരം നേടിയാല്‍ പിന്നെ ദേഹത്തിന്‍റെ ആവശ്യമില്ലല്ലോ.

പഞ്ചഭൂതാത്മകമായ ശരീരം അഗ്നിയില്‍ ഹോമിക്കുന്ന ചടങ്ങാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

Show comments