Webdunia - Bharat's app for daily news and videos

Install App

നവരാത്രിയെന്നാല്‍ സ്ത്രീ ആരാധന

Webdunia
നവരാത്രി വ്രതം ഇന്ന് അരംഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ദേവീ ഉപാസനാകാലമാണ് നവരാത്രി.

ഇനി ഒന്‍പത് ദിവസം ഹൈന്ദവ ജനത മത്സ്യമാംസാദികള്‍ വെടിഞ്ഞ് ആദിപരാശക്തിയുടെ പൂജയുമായി കഴിയും.

ആദിപരാശക്തിയെ ആരാധിക്കുകയാണ് നവരാത്രിക്കാലത്ത് ഭാരതീയര്‍ ചെയ്യുന്നത്.ലോകമാതാവിന്‍റെ മൂന്നു ഭാവങ്ങളെ-ദുര്‍ഗ്ഗ ലക്സ്മി സരസ്വതി- സവിശേഷമായി പൂജിക്കുന്നു

നവരാത്രിയിലെ ഓരോ ദിവസവും പരാശക്തിയുടെ ഒരോഭാവത്തെയാണ് പൂജിക്കുന്നത്.

ഈ ശക്തിയുടെ ഭാവാവിഷ്കാരമാണ് ദശമഹാവിദ്യകള്‍. ഇവയുടെ അധിദേവതകളെ ദശമാതൃക്കള്‍ എന്ന് വിളിക്കുന്നു.

നവരാത്രിക്കാലത്ത് കേരളത്തില്‍ സരസ്വതീപൂജയാണ്; ബംഗാളിലാവട്ടെ കാളീ-ദുര്‍ഗാ- പൂജയും.

ഇതെല്ലാം സൂചിപ്പിക്കുന്നത് സ്ത്രീചൈതന്യത്തെ പൂജിക്കലാണ് നവരാത്രിയുടെ പൊരുള്‍ എന്നതാണ്.സ്ത്രീയെ ആരാധിക്കുക പൂജിക്കുക എന്ന പൗീരാണിക ഭാരതീയ ദര്‍ശനത്തിന്‍റെ അനുഷ്ഠാന സങ്കല്‍പമാണ് നവാരത്രിക്കാലത്ത് നടക്കുന്നത്.

ശക്തിയെ- സ്ത്രീയെ- ആരാധിക്കുകയാണ് നവരാത്രി ആഘോഷത്തിന്‍റെ അടിസ്ഥാനമെന്നതിന്ന് പുരാണ ഗ്രന്ഥങ്ങളില്‍ തന്നെ സൂചനയുണ്ട്.

ജനമേയയനോട് വേദവ്യാസന്‍ നവരാത്രിയെ പറ്റി പറയുന്ന ഭാഗം ദേവീ ഭാഗവതത്തില്‍ ഉണ്ട്.

നവരാത്രിക്കാലത്ത് വ്രതമനുഷ്ഠിച്ച് പെണ്‍കുട്ടികളെ അരാധിക്കണമെന്നാണ് വ്യാസ മഹര്‍ഷി നിര്‍ദ്ദേശിക്കുന്നത് അതുകൊണ്ട് ഉണ്ടാവുന്ന സദ് ഫലങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.



കുമാരീ പൂജ

നവരാത്രിയുടെ ആദ്യ ദിവസം കുമാരീ പൂജ യാണ്. അന്നു രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ആണ് പൂജിക്കേണ്ടത് . ദാരിദ്യം ഇല്ലാതാകലും,ആയുസ്സും ധനവും ശക്തിയുമാണ് ഫലം.

രണ്ടാം ദിവസം മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ ത്രിമൂര്‍ത്തിയായി സങ്കല്‍പിച്ച് പൂജിക്കണം സന്താനലാഭവും ധര്‍മാര്‍ഥകാമ ഫലങ്ങളും സിദ്ധിക്കും.

മൂന്നം ദിവസം കലാണീ പൂജയാണ്. അന്ന് നാലു വയസ്സുകാരിയെ വേണം പൂജിക്കാന്‍. വിദ്യ വിജയം സുഖം എന്നിവ ഫലം.

നാലാം നാള്‍ രോഹിണീ പൂജ.അഞ്ചു വയസ്സുകാരിയെ പൂജിച്ചാല്‍ രോഗവിമുക്തിയാണ് ഫലം.

അഞ്ചാംനാള്‍ കാളികപൂജ ആറുവയസ്സുള്ള പെണ്‍കുട്ടിയെ പൂജിക്കണം.ശത്രുനാശമാണ് ഫലം.

ആറാം ദിവസം ചണ്ഡികപൂജ അതിന് ഏഴു വയസ്സുകാരി വേണം.ഐശ്വര്യമാണ് ഫലം.

ഏഴാം നാള്‍ ശാംഭവി പൂജ. ഏട്ടുവയസ്സുകാരിയെ പൂജിച്ചാല്‍ ജീവിത വിജയമാണ് ഫലം.

എട്ടാം നാള്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ആണ്പൂജിക്കേണ്ടത്- ദുര്‍ഗ്ഗ എന്ന പേരില്‍. പരലോകസുഖവും ശത്രുനാശവും ഫലം.

സര്‍വ്വാഭീഷ്ടസിദ്ധിക്കായാണ് ഒമ്പതാം ദിവസത്തെ പൂജ.സുഭദ്ര എന്നപേരില്‍ പത്തു വയസ്സുള്ള കന്യകയെ ആരാധിക്കണം.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മരിച്ചുപോയ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ? ജ്യോതിഷപ്രകാരം ഇതിന്റെ അര്‍ത്ഥം എന്തെന്ന് നോക്കാം

ശാസ്ത്രം പിന്തുണയ്ക്കുന്ന 10 ഹിന്ദു ആചാരങ്ങള്‍

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Show comments