നവരാത്രി -കേരളത്തില്‍ സരസ്വതിപൂജ

Webdunia
നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജ-ിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജ-ക്കുന്ന പതിവും ഉണ്ട്.

ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജ-യദശമിക്ക് സരസ്വതിയെയും പൂജ-ിക്കുന്ന പതിവാണുള്ളത്.

കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസം ആയുധപൂജ- എന്ന സങ്കല്‍പത്തില്‍ സരസ്വതിയെയാണ് പൂജ-ിക്കുന്നത്. ഇത് ദേവീഭാഗവതത്തില്‍ പറയുന്ന ഒരു രീതിയാണ്. ഇതില്‍ ഉപയോഗിക്കുന്ന മൂലമന്ത്രത്തിന് മഹാലക്ഷ്മിയുടെ രമാ ബീജ-വും മായാ ബീജ-വും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് ഈ മൂന്നു ശക്തികളെയും സംയുക്തമായി പൂജിക്കുകയാണെന്നും പറയാം.

ചണ്ഡികാരൂപിണീയായ ചാമുണ്ടിയാണ് നവാക്ഷരീ മന്ത്രത്തിന്‍റെ അധിദേവത. ഇത് മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നീ അവസ്ഥകളുടെ സംയുക്ത രൂപമാണ്. നവദുര്‍ഗ്ഗാ മൂര്‍ത്തികളുടെ സമഷ് ടി രൂപവും ഈ ചണ്ഡിക തന്നെ.

ചണ്ഡികാ ശബ്ദത്തിന്‍റെ അര്‍ത്ഥങ്ങളിലൊന്ന് പരബ്രഹ്മം എന്നാണ്. ഒന്‍പത് ദിവസവും ഉപവാസമനുഷ് ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം.

മന്ദാരം, വാസനപ്പൂക്കള്‍, പിച്ചി, ചമ്പകം, കണവീരം, അശോകം, കൂവളം, കവുങ്ങിന്‍ പൂക്കുല എന്നിവ ഉപയോഗിച്ചാണ് പൂജ- ചെയ്യേണ്ടത്. വാഴപ്പഴം, കരിമ്പ്, തേങ്ങ, നാരങ്ങ, മാതളം എന്നീ പഴങ്ങളും അവല്‍, പാനകം, മലര്‍, ശര്‍ക്കര, പൊരി, അന്നം, പായസം മുതലായ ദ്രവ്യങ്ങളും നിവേദിക്കാം. നിത്യേന മൂന്നു നേരമാണ് പൂജ-നടത്തേണ്ടത്

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

നിങ്ങളുടെ കാല്‍പാദം നിങ്ങളുടെ സ്വഭാവം പറയും

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

Show comments