Webdunia - Bharat's app for daily news and videos

Install App

2024ലെ സമ്പൂര്‍ണ്ണ നക്ഷത്രഫലം അറിയാം

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഡിസം‌ബര്‍ 2023 (19:47 IST)
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2023ല്‍ നിന്നും 2024ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
അശ്വതി: വിഷ്ണു ഭഗവാന്റെയും ദേവിയുടെയും പ്രീതി നേടിയെടുക്കാനുള്ള കര്‍മ്മങ്ങളാണ് അശ്വതി നക്ഷത്രക്കാര്‍ ആദ്യം ചെയ്യേണ്ടത്. പക്കപ്പിറന്നാളുകളില്‍ ദേവീക്ഷേത്രങ്ങളില്‍ രക്തപുഷ്പാഞ്ചലി കഴിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹിതരായ അശ്വതി നക്ഷത്രക്കാര്‍ ശിവന് പിന്‍വിളക്ക് കഴിക്കുന്നത് ദാമ്പത്യ ബന്ധം കൂടുതല്‍ ഉറപ്പുള്ളതും ഊശ്മളവുമാകുന്നതിന് നല്ലതാണ്. നിത്യവും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ഫലം തരും. എല്ലാ വ്യാഴാഴ്ചകളിലും വിഷ്ണു ക്ഷേത്രങ്ങളില്‍ കതളിപ്പഴവും വെണ്ണയും സമര്‍പ്പിക്കുന്നത് അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണം നല്‍കും.
 
ഭരണി: കുടുംബ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി യഥാവിധി വഴിപാടുകള്‍ നടത്തുക. പക്കപ്പിറന്നാളുകളില്‍ അന്നദാനം നടത്തുന്നതും, ശിവനന് ജലധാര നേരുന്നതും കൂടുതല്‍ ഫലം ചെയ്യും. ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കും.
 
കാര്‍ത്തിക: ഗണപതിയെ പ്രീതിപ്പെടുത്തുക എന്നതാണ് വിഗ്‌നങ്ങേളുതുമില്ലാതെ ജിവിതം. സന്തോഷകരമാക്കാന്‍ ഇതിലൂടെ സാധിക്കും. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ നല്ലതാണ്. വെള്ളിയാഴ്ചകളില്‍ ദേവിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും രക്തപുഷ്പജ്ഞലി വഴിപാട് കഴിക്കുകന്നതും ദേവീ പ്രീതി നേടുന്നതിന് സഹായിക്കും.
 
രോഹിണി: പുതുവര്‍ഷം ഗുണഗരമാകാന്‍ രോഹിണി നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി പക്കപ്പിറന്നാള്‍ ദിവസങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും, ശിവന് ജലധാര നടത്തുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. കൃഷ്ണന്റെ ഇഷ്ടം സ്വന്തമാക്കുന്നതും രോഹിണി നക്ഷത്രക്കാക്ക് പുതുവര്‍ഷം ഗുണകരമാക്കും. ഇതിനായി കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമര്‍പ്പിച്ച് വഴിപാടുകള്‍ നത്തുന്നതും ഗുണം ചെയ്യും.
 
മകയിരം: പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകുന്നതിന് മകയിരം നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, ശിവ ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഏറെ നല്ലതാണ്. ദിവസവും ശിവനെ മനസില്‍ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.
 
തിരുവാതിര:
പുതുവര്‍ഷം ഗുണകരമാക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെയും ശിവ ഭഗവാന്റെയും പ്രീതി സ്വന്തമാക്കണം. പ്രദോഷ വൃതം എടുക്കുന്നത് തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കൂടുതല്‍ ഗുണം ചെയ്യും. വ്യാഴാഴ്ചകളിലോ പക്കപ്പിറന്നാളുകളിലോ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഭാഗ്യസൂക്ത അര്‍ച്ചന നടത്തുന്നതും നല്ലതാണ്. ഇത് വിഷ്ണുപ്രീതി നേടി നല്‍കും. നിത്യവും അഷ്ടലക്ഷി സ്‌തോത്രം ജപിക്കുന്നതും തിരുവാതിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
പുണര്‍തം: പുതുവര്‍ഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണര്‍തം നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്‌നേഹം സമ്പാദിക്കാന്‍ സഹായിക്കും.
 
പൂയം: പുതുവര്‍ഷം ഐശ്വര്യ പൂര്‍ണമാക്കാന്‍ പൂയം നക്ഷത്രക്കാര്‍ വിഗ്‌നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാര്‍ വീട്ടില്‍ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടില്‍ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ചകള്‍തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പാല്‍പായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമര്‍പ്പിക്കുന്നതും ഏറെ നല്ലതാണ്.
 
ആയില്യം: ആയില്യം നക്ഷത്രക്കാര്‍ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ഗുണകരമാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതിക്കായി വീടുകള്‍ക്ക് സമീപം കാവുകളുണ്ടെങ്കില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നതുത് നല്ലതാണ്. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാര്‍ക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.
 
മകം: പുതുവര്‍ഷം ഗുണകരവും സന്തോഷഭരിതവുമാക്കുന്നതിന് മകം നക്ഷത്രക്കാര്‍ വിഷ്ണു ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് സഹായിക്കും. ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഫലം ചെയ്യും. പക്കപ്പിറന്നാളുകള്‍ തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ഭാഗ്യ സൂക്ത പുഷ്പാഞ്ചലി കഴിക്കുന്നതും നല്ലതാണ്.
 
പൂരം: പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാക്കാനായി പൂരം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. തടസങ്ങളേതുമില്ലാതെ വര്‍ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വിഘ്‌നേശ്വരനെ പ്രീപ്പെടുത്തുന്നതിലൂടെ സധിക്കും. ഇതിനായി പൂരം നക്ഷത്രക്കാര്‍ വീടുകളില്‍ ഗണപതി ഹോമം നടത്തുക. ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ചലി നടത്തുന്നതും നല്ലതാണ്. പൂരം നക്ഷത്രക്കാര്‍ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.
 
ഉത്രം: പുതുവര്‍ഷത്തെ ഗുണകരമാക്കുന്നതിന് ഉത്രം നക്ഷത്രക്കാര്‍ ശാസ്താവിന്റെ പ്രീത്രിയാണ് സ്വന്തമക്കേണ്ടത്. ദേവിയുടെ പ്രീതി സ്വന്തമാക്കുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി അയ്യപ്പന് നീരാഞ്ജനം നടത്തുക. ദേവീ പ്രിതിക്കായി ദേവീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ദേവിക്ക് കടുംപായസം വഴിപാട് നേരുന്നതും നല്ലതാണ്. ദേവിക്ക് ആയൂര്‍സൂക്ത പുഷ്പാഞ്ചലി നടത്തുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
അത്തം: പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാക്കുന്നതിന് അത്തം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും.ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വിഘ്‌നേശ്വരന് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭഗവാന് പാലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.
 
ചിത്തിര: ചിത്തിര നക്ഷത്രക്കാര്‍ പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സുബ്രഹ്മണ്യ സ്വാമിയുടെയും വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും കുമാരസൂക്ത പുഷ്പാഞ്ജലി കഴിക്കുന്നതും ഏറെ നല്ലതാണ്. നിത്യവും ഗണനായകാനായ ഗണപതിയെ വന്ദിക്കുന്നത് ചിത്തിര നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. ഗണേശ പ്രീതിക്കായി മന്ത്രങ്ങള്‍ ജപിക്കാം. വീട്ടില്‍ ഗണപതി ഹോമം നടത്തുന്നതും ചിത്തിര നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
ചോതി: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ചോതി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഗുണ ഫലങ്ങളെ അനുകൂലമാക്കുകയാണ് വേണ്ടത്. ഇതിനായി പ്രധാനമായും മഹാവിഷ്ണുവിന്റെ പ്രീതിയാണ് ചോതി നക്ഷത്രക്കാര്‍ സ്വന്തമാക്കേണ്ടത്. മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുന്നത് ഏറെ ഗുണം ചെയ്യും.വിഘ്‌നേശ്വരന്റെ പ്രീതി നേടുന്നത് പുതുവര്‍ഷത്തില്‍ തടസങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകുന്നതിന് സഹായിക്കും. ഇതിനായി ഗണപതിക്ക് ഉണ്ണിയപ്പം, കറുകമാല എന്നിവ സമര്‍പ്പിക്കുക. ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല സമര്‍പ്പിക്കുന്നതും പുതുവര്‍ഷത്തെ ഗുണകരമാക്കാന്‍ ചോതി നക്ഷത്രക്കാരെ സഹായിക്കും.
 
വിശാഖം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് വിശാഖം നക്ഷത്രക്കാര്‍ വിഷ്ണുഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഗുണകരമാണ്. വ്യഴാഴ്ചകളില്‍ വ്രതം അനുഷ്ടിക്കുന്നതും വിശാഖം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും. വിഷ്ണുവിന് കതളിപ്പഴം, മഞ്ഞപ്പട്ട്, തുളസിമാല എന്നിവ സമര്‍പ്പിക്കുന്നതും പുതുവര്‍ഷം ഗുണകരമാക്കാന്‍ വിശാഖാം നക്ഷത്രക്കാരെ സഹായിക്കും.
 
അനിഴം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാര്‍ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്‍ല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും. അനിഴം നക്ഷത്രക്കാന്‍ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. വീടുകളില്‍ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
തൃക്കേട്ട: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് തൃക്കേട്ട നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയുന്നത് ഗുണം ചെയ്യും. ശാസ്താവിന് കറുത്ത പട്ട് സമര്‍പ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകള്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോല്‍ക്കുന്നതും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
മൂലം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകള്‍തോറും ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും. പക്കപ്പിറന്നുളുകളില്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതും നല്ലതാണ്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
പൂരാടം: പുതുവര്‍ഷത്തെ ഗുണകരമാക്കുന്നതിന് പൂരാടം നക്ഷത്രക്കാര്‍. ഹനുമാന്‍ സ്വാമിയുടെയും, ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ഹനുമാന്‍ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട നെയ്വിളക്ക്, വെറ്റിലമാല എന്നിവ സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി ശാസ്താ ക്ഷേത്രങ്ങളില്‍ ദ്രര്‍ശനം നടത്തുക. ശാസ്താവിന് എള്ളുപായസം, കരിമ്പട്ട് എന്നിവ സമര്‍പ്പിക്കുന്നതും പൂരാടം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
ഉത്രാടം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഉത്രാടം നക്ഷത്രക്കാര്‍ക്ക് ശ്രീരാമ ദേവന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശ്രീരാമ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശണം നടത്തുകന്നതും ശ്രീരാമദേവന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും നല്ലതണ്. ഉത്രാടം നക്ഷത്രക്കാര്‍ വിടുകളില്‍ രാമായണപാരായണം നടത്തുന്നതും പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
തിരുവോണം: പുതുവര്‍ഷം ഗുണകരമാക്കുന്നതിന് തിരുവോണം നക്ഷത്രക്കാര്‍ ദേവിയുടെയും, മഹാവിഷ്ണുവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ദേവീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും. വീടുകളില്‍ ദേവിയെ ഭജിക്കുകയും ചെയ്യുക. ലളിതാസഹസ്രനാമം ജപിക്കുന്നതും ഗുണം ചെയ്യും. വിഷ്ണുഭഗവാന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. വിഷ്ണു ഭഗവാന് തുളസിമാല, തൃക്കൈ വെണ്ണ എന്നിവ സമര്‍പ്പിക്കുന്നതും തിരുവോണം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
 
അവിട്ടം: പുതുവര്‍ഷത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവിട്ടം നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെയും ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ശിവന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുകയും ചെയ്യുക. ശിവ ഭഗവാന് കൂവള മാല സമര്‍പ്പിക്കുന്നത് പ്രീതി നേടി നല്‍കും. ശനിയാഴ്ച വൃതം നോല്‍ക്കുന്നത് അവിട്ടം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഹനുമാന്‍ സ്വാമിയുടെ ഇഷ്ടം നേടുന്നതും അവിട്ടം നക്ഷത്രക്കാര്‍ക്ക് പുതു വര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും. ഇതിനായി ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കാം.
 
ചതയം: പുതുവര്‍ഷം ഗുണകരമാക്കാന്‍ ചതയം നക്ഷത്രക്കാര്‍ക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമര്‍പ്പിക്കുന്നത് പ്രീതി നേടി നല്‍കും. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദര്‍ശന വേളയില്‍ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംര്‍പ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാന്‍ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തില്‍ ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകള്‍ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.
 
പൂരുരുട്ടാതി: പുണ്യ കര്‍മ്മങ്ങളും ദാന ധര്‍മ്മങ്ങളും ചെയ്യുന്നത് പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കി മാറ്റും. ഇതിലൂടെ ലക്ഷ്മി പ്രീതി കൈവരുകയും, മനസിന് ശന്തി ലഭിക്കുകയും ചെയ്യും. പൂരുരുട്ടാതി നക്ഷത്രക്കാര്‍ ഈശ്വരനെ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഇത് കാര്യങ്ങള്‍ കൂടുതല്‍ അനുക്കൂലമാക്കി മാറ്റും.
 
ഉത്രട്ടാതി: ഉത്രട്ടാതി, പൂരം, അനിഴം എന്നീ ദശാകാലങ്ങളില്‍ ക്ഷേത്ര ദര്‍ശനവും പൂജാദികാര്യങ്ങളും നടത്തുക. ജ•നക്ഷത്രം തോറും ശനീശ്വര പൂജയും അന്നദാനം നടത്തുകയും രാശിനാഥനായ വ്യാഴ പ്രീതിയ്ക്കുള്ള കാര്യങ്ങളും അനുഷ്ഠിക്കുഅ. വിഷ്ണു പൂജയും വിഷ്ണു സഹസ്ര നാമ ജപവും നല്ലതാണ്. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.
 
രേവതി: രേവതി നക്ഷത്രക്കാര്‍ അയ്യപ്പനെയാണ് പ്രീതിപ്പെടുത്തേണ്ടത്. അയ്യപ്പന് നീഞ്ജനം നടത്തുന്നത് ഗുണകരമാണ്. കഴിയുമ്പോഴെല്ലാം അയ്യപ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കുക. ശാസ്താവിന് കറുത്ത പട്ട് ;സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

cancer rashi 2025: നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്‌തുതീര്‍ക്കും, കർക്കടകം രാശിക്കാർക്ക് 2025 എങ്ങനെ

Gemini rashi 2025: സര്‍ക്കാര്‍ നടപടികളില്‍ ജയം,വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസം, മിഥുനം രാശിക്കാരുടെ 2025 എങ്ങനെ

Taurus rashi 2025: അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും, ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും, എടവം രാശിക്കാരുടെ 2025 എങ്ങനെ

വിദ്യഭ്യാസ രംഗത്ത് ഉയർച്ച, ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം, മേടം രാശിക്കാരുടെ 2025 എങ്ങനെ

ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ 3 മുതല്‍ 13 വരെ

അടുത്ത ലേഖനം
Show comments