Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷം മാത്രമേ ശിവദര്‍ശനം പാടുള്ളൂ !

ശിവദര്‍ശനത്തിന്‍റെ ചിട്ടകള്‍

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (16:49 IST)
പ്രപഞ്ച സ്വരൂപനായ ശിവന്‍റെ അനന്തത ക്ഷേത്രദര്‍ശന രീതിയിലും പ്രതിഫലിക്കുന്നതാണ്‌ പൂര്‍ത്തിയാക്കാത്ത അപ്രദിക്ഷണം കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ കരുതുന്നു.ശിവക്ഷേത്രത്തിലെ ഓവ്‌ മുറിച്ച്‌ കടക്കരുത്‌ എന്നാണ്‌ ആചാര്യ കല്‍പന.
 
ക്ഷേത്രനടയില്‍ നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന്‌ അവിടെ നിന്ന്‌ താഴികകുടം നോക്കിതൊഴുത്‌ ബലുക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷിണമായി അതേസ്ഥാനം വരെ വന്ന്‌ താഴികകുടം നോക്കി തൊഴുത്‌ നടയില്‍ വരുകയാണ്‌ ശിവക്ഷേത്രങ്ങളിലെ രീതി. 
 
അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട്‌ പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്‌. അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം.
 
ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന്‌ അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്‌. അവ ഭക്തിയോടെ സ്വീകരിക്കണം.
 
നാലമ്പലത്തിന്‌ പുറത്ത്‌ വന്ന്‌ വലിയ ബലിക്കല്ലിന്‌ സമീപം വന്ന്‌ സര്‍വ്വസ്വവും ഭഗവാന്‌ സമര്‍പ്പിക്കുന്നു എന്ന സങ്കല്‍പത്തില്‍ നമസ്കരിക്കെണ്ടതുണ്ട്. 
 
പുരുഷന്മാര്‍ക്ക്‌ ദണ്ഡനമസ്കാരമോ സാഷ്ടാംഗനമസ്കാരമോ ആകാം. സ്ത്രീകള്‍ പഞ്ചാംഗനമസ്കാരമാണ്‌ നടത്തേണ്ടത്‌. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

July 3, St.Thomas Day History: സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍; അറിയാം ചരിത്രം

ചാണക്യ നീതി: ഈ 5 സ്ത്രീകള്‍ക്ക് എല്ലാ ബന്ധങ്ങളിലും ബഹുമാനം ലഭിക്കും

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ക്ഷേത്രമണി അടിക്കാറുണ്ടോ, അങ്ങനെ ചെയ്യരുത്!

നിങ്ങള്‍ ഒരു നിഷ്‌കളങ്കനായ വ്യക്തിയാണോ? നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

അടുത്ത ലേഖനം
Show comments