രാമായണ പാരായണം - മൂന്നാം ദിവസം

മൂന്നാം ദിവസം വായിക്കേണ്ട രാമായണ ഭാഗം

രേണുക വേണു
വ്യാഴം, 18 ജൂലൈ 2024 (07:24 IST)
മൂന്നാം ദിവസം വായിക്കേണ്ട രാമായണ ഭാഗം 
 
അയോദ്ധ്യാ കാണ്ഡം
 
താര്‍മകള്‍ക്കന്‍പുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരന്‍ പരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലു സരസമായ്.
എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവാന്‍
പങ്കമെല്ലാമകലും പലജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍കഥകള്‍ കേട്ടീടിനാല്‍
ഭാര്‍ഗവിയാകിയ ജാനകിതന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവന്‍
ഭാര്‍ഗ്ഗവന്‍ തന്നുടെ ദര്‍പ്പം ശമിപ്പിച്ചു 10
മാര്‍ഗ്ഗവും പിന്നിട്ടയോദ്ധ്യാപുരി പുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതനാം ഗുരുവരന്‍ തന്നോടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയാം ഭാമിനിതന്നോടും
വന്നെതിരേറ്റൊരു പൌരജനത്തോടും
ചെന്നു മഹാരാജധാനിയകംപുക്കു
വന്നിതു സൌഖ്യം ജഗത്തിനു രാഘവന്‍
തന്നുടെ നാനാഗുണഗണം കാണ്കയാല്‍ 20
രുദ്രന്‍ പരമേശ്വരന്‍ ജഗദീശ്വരന്‍
കദ്രുഗുണഗണഭൂഷണഭൂഷിതന്‍
ചിദ്രുപനദ്വയന്മൃത്യുഞ്ജയന്‍ പരന്‍
ഭദ്രപദന്‍ ഭഗവാന്‍ ഭവഭജ്ഞനന്‍
രുദ്രാണിയായ ദേവിക്കുടന്‍ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോള്‍
വിദ്രുമതുല്യാധരിയായ ഗൌരിയാ-
രുദ്രസുതയുമാനന്ദവിവശയായ്
ഭര്‍ത്തൃപാദ പ്രണാമം ചെയ്തു സമ്പൂര്‍ണ്ണ-
ഭക്തിയോടും പുനരേവമരുള്‍ചെയ്തു 30
''നാരായണന്‍ നളിനായതലോചനന്‍
നാരിജനമനോമോഹനന്‍ മാധവന്‍
നാരദസേവന്‍ നളിനാസനപ്രിയന്‍
നാരകാരാദി നളിനശരഗുരു
നാഥന്‍ നരസഖന്‍ നാനാജഗന്മയന്‍
നാദവിദ്യാത്മകന്‍ നാമസഹസ്രവാന്‍
നാളീകരമൃവദനന്‍ നരകാരി
നാളീകബാന്ധവ വംശസമുദ്ഭവന്‍
ശ്രീരാമദേവന്‍ പരന്‍ പുരുഷോത്തമന്‍
കാരുണ്യവാരിധി കാമഫലപ്രദന്‍ 40
രാക്ഷസവംശവിനാശനകാരണന്‍
സാക്ഷാല്‍ മുകുന്ദനാനന്ദപ്രദന്‍ പുമാന്‍
ഭക്തജനോത്തമഭുക്തിമുക്തിപ്രദന്‍
ശക്തിയുക്തന്‍ ശരണാഗതവത്സലന്‍
വ്യക്തനവ്യക്തനാനന്തനനാമയന്‍
സക്തിവിമുക്തന്‍ വിമുക്തഹൃദിസ്ഥിതന്‍
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തി കൊടുത്തവന്‍തന്റെ ചരിത്രങ്ങള്‍
നക്തന്ദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തിവരാ മമ വേണ്ടീല മുക്തിയും 50
ഇത്ഥം ഭഗവതി ഗൌരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോള്‍
മന്ദസ്മിതംചെയ്തു മന്മഥനാശനന്‍
സുന്ദരി കേട്ടുകൊള്‍കെന്നരുളിച്ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാണക്യ നീതി: പുരുഷന്മാര്‍ ഇങ്ങനെയുള്ള സ്ത്രീകളെ സൂക്ഷിക്കണം

ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം തെറ്റുകള്‍ കാണിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

Pisces Yearly Horoscope 2026 :ഉറച്ച തീരുമാനങ്ങളെടുക്കും, കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ, മീനം രാശിക്കാരുടെ 2026 എങ്ങനെ?

വീട്ടുവാതില്‍ക്കല്‍ ഗണേശ വിഗ്രഹം വയ്ക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments