Webdunia - Bharat's app for daily news and videos

Install App

ഹോളി : വൃന്ദാവനം നൃത്ത ലഹരിയില്‍

Webdunia
WDWD
ഹോളി വന്നണഞ്ഞു, ശ്രീകൃഷ്ണ ഭഗവാന്‍റെ ലീലാവിലാസങ്ങള്‍ അരങ്ങേറിയ വൃന്ദാവനം താളമേളങ്ങളുടെയും നൃത്തങ്ങളുടെയും ലഹരിയില്‍ ആറാടുകയാണ്. ഈ കൃഷ്ണഭൂമിയില്‍ ബ്രജ് കി ഹോളി എന്ന പ്രസിദ്ധമായ ആഘോഷമാണ് അരങ്ങേറുന്നത്.

ഗോവര്‍ദ്ധന്‍, വൃന്ദാവന്‍, മഥുര, ബര്‍സാന, നന്ദഗാവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരാഴ്ച മുമ്പ് തന്നെ ആഘോഷ തിമിര്‍പ്പ് തുടങ്ങിക്കഴിഞ്ഞു. നാടോടി നൃത്തങ്ങളും സംഘനൃത്തങ്ങളും പാട്ടും മേളങ്ങളുമായി സ്വദേശികളും വിനോദസഞ്ചാരികളും മതിമറക്കുകയാണ്.


WDWD
ലാത്‌മാര്‍ ഹോളി എന്ന പരമ്പരാ‍ഗത ആഘോഷം കാണാനായി പ്രാന്തപ്രദേശമായ ബര്‍സാനയിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞു. രാധയുടെ കുട്ടിക്കാലം ബര്‍സാനയിലായിരുന്നു എന്നാണു വിശ്വാസം.

ഈ ഉത്സവത്തിന് ശ്രീരാധേ ശ്രീകൃഷ്ണാ എന്ന് ഭ്രാന്തമായി വിളിച്ചുപറയുന്ന സ്ത്രീ ജനങ്ങള്‍ വടിയെടുത്ത് പുരുഷന്‍‌മാരെ അടിക്കുന്നു. അപ്പോള്‍ അവിടെ പൂക്കളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും വാസനയാണ് ഉണ്ടാവുക.

ഇവിടത്തെ ശ്രീജി ക്ഷേത്രത്തില്‍ ആരാധനയും നടത്തും. വാസ്തവത്തില്‍ സമത്വഭാവനയുടെ സങ്കല്‍പ്പമാണിത്. സ്നേഹവും നര്‍മ്മവും സമഭാവനയും എല്ലാം ഒന്നിച്ചു ചേരുന്നു. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മഥുരയില്‍ ബലഭദ്രന്‍റെ ദൌജിയുടെ ക്ഷേത്രമാണുള്ളത്.

ഇവിടത്തെ ഹോളി ആഘോഷത്തിന് ഹുരംഗ് അല്ലെങ്കില്‍ ഹുര്‍‌ദംഗ് എന്നാണ് പേര്. വാസ്തവത്തില്‍ ഇത് സംഗീത നൃത്ത ഉത്സവമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുക. ഇതിനിടയില്‍ ആളുകള്‍ അല്‍പ്പം വീര്യം പകരുന്ന ‘തണ്ടായ്’ എന്ന പാനീയവും സേവിക്കും. ഭാംഗ് ചേര്‍ക്കുന്നതു കൊണ്ടാണ് ഇതിനു ലഹരിയുണ്ടാവുന്നത്.

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

ചൂട് വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ?

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല

Show comments