Webdunia - Bharat's app for daily news and videos

Install App

ടൈറ്റാനിക്ക് 3ഡി സെന്‍‍സര്‍ ചെയ്യില്ല

Webdunia
ബുധന്‍, 4 ഏപ്രില്‍ 2012 (18:34 IST)
PRO
PRO
ടൈറ്റാനിക്ക് കപ്പല്‍ ദുരന്തം ഒരു പ്രണയക്കഥയിലൂടെ അവിസ്‍മരണീയമാക്കിയത് ചലച്ചിത്ര പ്രേമികളായ ആരും തന്നെ മറന്നിട്ടുണ്ടാകില്ല. 1997-ല്‍ ഇറങ്ങിയ ചിത്രം 11 ഓസ്‍ക്കാര്‍ അവാര്‍ഡും നേടിയിരുന്നു. അതിന്‍റെ 3 ഡി പതിപ്പ് രംഗത്തെത്തുന്നത് ബോക്‌സ് ഓഫീസ് ഹിറ്റാക്കുമെന്ന സൂചന നല്‍കി തന്നെയാണ്‌.

ടൈറ്റാനിക്കിന്‍റെ ആദ്യപതിപ്പില്‍ സിനിമയിലെ രണ്ട് ചൂടന്‍ രംഗങ്ങള്‍ കത്രികവച്ച ശേഷമാണ്‌ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന്‌ അനുമതി നല്‍കിയത്. എന്നാല്‍ കാലം മാറുന്നതിന്‌ അനുസരിച്ച് കോലവും മാറട്ടെയെന്ന നിലപാടാണ്‌ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് എടുത്തിരിക്കുന്നത്. അതായത് കേറ്റ് വിന്‍സ്‍ലറ്റിന്‍റെ ചൂടന്‍ രംഗങ്ങള്‍ സെന്‍സര്‍ ചെയ്യാതെയാണ്‌ ഇത്തവണ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

നേരത്തെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണെങ്കിലും 3 ഡിയിലൂടെയുള്ള രണ്ടാംവരവിനെ വ്യത്യസ്‍തമാക്കുന്നത് സെന്‍സര്‍ ബോര്‍ഡിന്‍റെ ഈ തീരുമാനം തന്നെയാണ്‌. നേരത്തെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കഴുത്തില്‍ ഒരു മരതക മാല മാത്രം ധരിച്ച് നായകന്‌ ക്യാന്‍വാസില്‍ പകര്‍ത്താനായി പൂര്‍ണ നഗ്നയായി പോസുചെയ്യുന്ന സിനിമയിലെ രംഗം സെക്‍സിന്‍റെ അതിപ്രസരമുണ്ടെന്ന് കാണിച്ച് മുറിച്ചുമാറ്റിയിരുന്നു. അതേ സീനുകള്‍ തന്നെയാണ്‌ ഇപ്പോള്‍ കത്രിക വയ്ക്കാതെ പ്രേക്ഷക സമക്ഷത്തില്‍ എത്തുന്നത്.

Engilsh Summary: The 3D version of James Camron's "Titanic" is set for a release here and this time the censor board has retained the scene where Leonardo Di Caprio sketches a nude Kate Winslet.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കും: പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍