Webdunia - Bharat's app for daily news and videos

Install App

യാമിയാണ് എന്റെ ജീവിതം തകര്‍ത്തത്: ശ്വേത

യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത പറയുന്നു. യാമി തങ്ങളുടെ ജീവിതത്തിലേക്ക് വരും മുമ്പ് നല്ലൊരു വിവാഹബന്ധമായിരുന്നു ഞങ്ങളുടേത്.

Webdunia
വ്യാഴം, 14 ജൂലൈ 2016 (10:27 IST)
സിനിമാ മേഖലയില്‍ വിവാഹ മോചനവാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ബോളിവുഡ് താരം പുല്‍കിത് സാമ്രാട്ടിന്റെയും ഭാര്യ ശ്വേതയുടെയും വേര്‍പിരിയല്‍ ഹോട്ട് ന്യൂസില്‍ ഇടം പിടിച്ചിരുന്നു. വിവാഹിതരായി ഒരു വര്‍ഷം തികയും മുമ്പേ ബന്ധം വേര്‍പാടിന്റെ വക്കിലെത്തിച്ചത് നടി യാമി ഗൗതമാണെന്ന വാര്‍ത്തയാണ് ഇതിനുകാരണം. 
 
പുല്‍കിതും യാമിയും തമ്മിലുള്ള ബന്ധമാണ് വിവാഹബന്ധം പിരിയാനുള്ള കാരണമെന്ന് റിപ്പോര്‍ട്ട് ശക്തമായെങ്കിലും ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ദമ്പതികളുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്വേത തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. യാമിയാണ് തന്റെ വിവാഹ ജീവിതം തകര്‍ത്തതെന്ന് ശ്വേത പറയുന്നു. യാമി തങ്ങളുടെ ജീവിതത്തിലേക്ക് വരും മുമ്പ് നല്ലൊരു വിവാഹബന്ധമായിരുന്നു ഞങ്ങളുടേത്. അന്ധേരിയില്‍ ശ്വേതയുടെ അമ്മ താമസിച്ചിരുന്ന അപാര്‍ട്‌മെന്റിലായിരുന്നു യാമിയും താമസിച്ചിരുന്നത്. യാമിയുമായുള്ള അടുപ്പം തുടങ്ങിയത് മുതലാണ് പുല്‍കിതിന്റെ സ്വഭാവവും മാറി തുടങ്ങിയത്. 
 
സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ ബന്ധുവാണ് ശ്വേത. സല്‍മാന്‍ മുന്‍കൈയ്യെടുത്തായിരുന്നു ഇരുവരുടെയും വിവാഹം നടത്തിയതും. ഫക്രിയെന്ന ചിത്രത്തിലൂടെ 2013ലാണ് പുല്‍കിത് ബോളിവുഡില്‍ പരിചിതനാകുന്നത്. ടെലിവിഷന്‍ ജേര്‍ണലിസ്റ്റായിരുന്നു ശ്വേത. 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീയുടെ ശരീരഘടനയെപ്പറ്റി കമന്റ് ചെയ്യുന്നതും ലൈംഗികാതിക്രമമെന്ന് ഹൈക്കോടതി

Boby Chemmannur - Honey Rose Issue: മാനേജര്‍ വഴി ഒരിക്കല്‍ താക്കീത് നല്‍കി, വില വെച്ചില്ല; ഓവറായപ്പോള്‍ ഹണിയുടെ 'പൂട്ട്'

കേസെടുത്തതിനു പിന്നാലെ പ്രതിരോധത്തിലായി ബോബി ചെമ്മണ്ണൂര്‍; അറസ്റ്റ് പേടി !

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

അടുത്ത ലേഖനം
Show comments