Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളി ദക്ഷിണേന്ത്യയില്‍ കാമദഹനം

ഹോളി ദക്ഷിണേന്ത്യയില്‍ കാമദഹനം
WD
ഹോളി ഇന്ത്യയുടെ എല്ലാ ഭാഗത്തും വര്‍ണ്ണോത്സവമായും ഹോളികാ ദഹനമായും ആഘോഷിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഇത് കാമദഹന ദിനമായാണ് ആചരിക്കുന്നത്.

കൊടും തപം അനുഷ്ഠിച്ചിരുന്ന പരമശിവന്‍റെ മനസ്സ് ഇളക്കി, വിവാഹാഭ്യര്‍ത്ഥന നടത്തി പ്രാര്‍ത്ഥനാ നിരതയായി കഴിയുന്ന പാര്‍വതിയില്‍ അനുരക്തനാക്കി മാറ്റാന്‍, കാമദേവന്‍ പുഷ്പബാണം അയയ്ക്കുകയും ഇതറിഞ്ഞ ഭഗവാന്‍ തൃക്കണ്‍ തുറന്ന് കാമദേവനെ ചാമ്പലാക്കുകയും ചെയ്തു. ഇതാണ് കാമദഹന കഥ.

ഹോളിക്ക് പല സവിശേഷതകളുമുണ്ട്. തേജ് എന്ന പേരിലാണ് നേപ്പാളിലും ഇന്ത്യയ്ക്ക് പുറത്തും ഹോളി ആഘോഷിക്കുന്നത്. ആഗോളമായ വിവിധ പ്രഭാവങ്ങളുടെ ദിനമായാണ് ഹോളിയെ കണക്കാക്കുന്നത്.

ഈ പ്രഭാവത്തിന്‍റെ വിവിധ തരംഗങ്ങള്‍ ഗോളത്തെ ചുറ്റി പല നിറങ്ങളില്‍ സഞ്ചരിക്കുന്നു. അത് അന്തരീക്ഷത്തില്‍ പലതരത്തിലുള്ള ഗുണകരമായ ചലനങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നു. അതാണ് ഹോളിയുടെ ഒരു സവിശേഷത.

ഹോളി മൂന്നു തരത്തിലുള്ള ഉത്സവമായിട്ടാണ് ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നത്. ഒന്ന് ഹോളികോത്സവം (ഹോളി) , രണ്ടാമത്തേത് ധൂളികോത്സവം (ധുല്‍‌വാഗ്), മൂന്നാമത്തേത് രംഗോത്സവം (രംഗപഞ്ചമി) . ഇവ മൂന്നും പ്രത്യേകം പ്രത്യേകമായിട്ടാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഇവ അറിയപ്പെടുന്നത് താഴെപ്പറയുന്ന മൂന്നു പേരുകളിലാണ് :

webdunia
WD
ചന്ദ്രമാസമായ ഫാല്‍ഗുനത്തിലെ പൌര്‍ണ്ണമി നാള്‍ മുതല്‍ പഞ്ചമി നാള്‍ വരെയാണ് ഹോളി ഉത്സവം വിവിധ പ്രദേശങ്ങളില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ ആഘോഷിക്കുക. ഉത്തരേന്ത്യയില്‍ ഇതിനു ഹോറി, ധോലയാത്ര എന്നിങ്ങനെയാണ് പേരുകള്‍. ഗോവ, കൊങ്കണ്‍, മഹാരാഷ്ട്ര ഭാഗങ്ങളില്‍ ഹിന്ദുസ്ഥാനി മഹോത്സവം, ഷിംഗ, ഹോളികാ ദഹന്‍ എന്നിങ്ങനെയാണ് പേരുകള്‍. ചിലരിതിനെ വസന്തോത്സവമെന്നും വസന്താഗമനോത്സവം എന്നും വിളിക്കുന്നു.

ധൂലിവന്ദന്‍

ഇതിനു മറാത്തിയില്‍ ധുല്‍‌വാദ് എന്ന് പേര്. ഫാല്‍ഗുനത്തിലെ പൌര്‍ണ്ണമി കഴിഞ്ഞ് പിറ്റേന്നാണ് ധൂലിവന്ദനം. ഹോളികാ ദഹനത്തിന്‍റെ ചാരം അന്ന് ആരാധിക്കുന്നു. ത്രേതായുഗത്തില്‍ മഹാവിഷ്ണുവാണ് ധൂലിവന്ദനം ആദ്യം നടത്തിയത് എന്നാണ് വിശ്വാസം.

വിഷ്ണുവിന്‍റെ അവതാരത്തിനു മുമ്പാണ് ഇത് നടന്നത്. കൃഷ്ണാവതാരത്തില്‍ അദ്ദേഹം നടത്തിയ രാസക്രീഡ രംഗപഞ്ചമിയായി കരുതുന്നു.

രംഗപഞ്ചമി

പഞ്ചമി നാളിലാണ് രംഗപഞ്ചമി ആഘോഷം. ഗുലാല്‍ എന്നറിയപ്പെടുന്ന ചുവന്ന, വാസനയുള്ള പൊടി കലക്കി മറ്റുള്ളവരിലേക്ക് പീച്ചി രസിക്കുകയാണ് അന്ന് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam