Webdunia - Bharat's app for daily news and videos

Install App

പ്രമേഹരോഗികളേ... പാവയ്ക്ക നിങ്ങളുടെ രക്ഷകന്‍ !

Webdunia
തിങ്കള്‍, 13 മെയ് 2019 (21:02 IST)
ശരീരത്തിന് എന്തെല്ലാമാണോ വേണ്ടത് അതെല്ലാം നല്‍കാനുള്ള കഴിവ് പാവയ്‌ക്കയിലുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഗു​ണ​ങ്ങ​ള്‍ ഉണ്ടെങ്കിലും കയ്‌പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്‌ക്കയെ മാറ്റി നിര്‍ത്തുന്നത്.
 
എന്നാല്‍ വിറ്റാമിന്റെ കലവറയാണ് പാവക്ക‍. ചിലര്‍ പാവയ്‌ക്ക പുഴുങ്ങി അതിന്റെ കയ്‌പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാല്‍ അത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ആസ്മ, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആശ്വാസം നല്‍കാനും പാവയ്‌ക്കയ്‌ക്ക് കഴിവുണ്ട്. ആന്റി​ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്‌ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
 
ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.
 
നമ്മുടെ തൊടിയിലും ടെറസിലുമെല്ലാം വളരെ പെട്ടന്നു തന്നെ വളര്‍ത്താവുന്ന ഒരു പച്ചക്കറി കൂടിയാണ് പാവയ്ക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഈ പച്ചക്കറി ദിവസവും ആ‍ഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി രോഗങ്ങളെ ചെറുക്കാന്‍ സാധിക്കും.
 
പ്രമേഹത്തെ ചെറുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാവയ്ക്ക. പ്രമേഹ രോഗികള്‍ പാ‍വക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തില്‍ ഇന്‍സുലിനു പകരമായി പ്രവര്‍ത്തിക്കാന്‍ പാ‍വക്കയ്ക്ക് വലിയ കഴിവുണ്ട്. പാവക്കയില്‍ അടങ്ങിയിരിക്കുന്ന പോളി പെപ്ടൈഡ് പി എന്ന പ്രോട്ടീനാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് ക്രമീകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

അടുത്ത ലേഖനം
Show comments