Webdunia - Bharat's app for daily news and videos

Install App

തലവേദന മാറ്റാന്‍ ഇതാ ഒരു എളുപ്പവഴി!

Webdunia
വെള്ളി, 5 ജൂലൈ 2019 (19:25 IST)
സര്‍വസാധാരണമായ രോഗമാണ് തലവേദന. യഥാര്‍ത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കൂ, ചിലപ്പോള്‍ തലവേദന വേറെ ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാം. നല്ലൊരുവിഭാഗം രോഗകാരണമറിയാന്‍ കഴിയാതെ പലവിധ ചികില്‍സകളില്‍ ആശ്വാസം കണ്ടെത്തുന്നു. വിട്ടുമാറാത്ത തലവേദനമൂലം ജീവിതഗതി മാറ്റേണ്ടിവന്നവരും നമുക്കിടയിലുണ്ട്.
 
ജനങ്ങളില്‍ 90-95 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദനയുടെ വൈഷമ്യങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാണ്. തലവേദനയെ മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്, കൊടിഞ്ഞി എന്നറിയപ്പെടുന്ന മൈഗ്രേയിന്‍, ഇവ രണ്ടും ചേര്‍ന്നത് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം. 
 
തലവേദനക്കാരില്‍ മുക്കാല്‍ പങ്കിനും രോഗകാരണം മനഃപ്രയാസമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വേദനസംഹാരികള്‍ കഴിച്ച് വിശ്രമിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം രോഗമുക്തി നേടാം. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊടിഞ്ഞിക്കാണ് സ്ഥിരമായി ചികിത്സ ആവശ്യമുള്ളത്.
 
കൊടിഞ്ഞി അഥവാ മൈഗ്രേയിന്‍
 
കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൊടിഞ്ഞി മിക്കവരെയും ആക്രമിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷം രോഗികളിലും പാരമ്പര്യം പ്രധാന ഘടകമാണ്. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലായോ തുടങ്ങുന്ന വേദന ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ മുഖത്തും കഴുത്തോളവും പടരുന്ന വിങ്ങലും വേദനയുമായി രൂപാന്തരപ്പെടുന്നു. ഒന്നും ചെയ്യാനാകാത്തവിധം അസ്വസ്ഥതയും തലചുറ്റലും ഛര്‍ദ്ദിയുമുണ്ടാവും.
 
പല രോഗികള്‍ക്കും യാത്രയും ഉപവാസവും ചിലതരം ഭക്‍ഷ്യവസ്തുക്കളും ഗന്ധവും പോലും രോഗ കാരണമാവാറുണ്ട്. തുടര്‍ച്ചയായ വിശ്രമവും ഉറക്കവും മിക്കവര്‍ക്കും രോഗമുക്തി നല്‍കുമ്പോള്‍ ചിലര്‍ക്ക് ആശ്വാസം കാപ്പിയാണ്.
 
കൊടിഞ്ഞി വര്‍ഷങ്ങളോളം ഇടയ്ക്കിടെ ശല്യപ്പെടുത്തുമ്പോള്‍ സൈനസൈറ്റീസ് മൂലമുള്ള തലവേദന ഏതാനും ദിവസത്തിലധികം നീണ്ടുനില്‍ക്കാറില്ല. തലവേദനയ്ക്ക് കാരണം മൂക്കിന്‍റെ പാലം വളഞ്ഞതാണെന്ന നിഗമനവും അസാധാരണമല്ല. 
 
കൊടിഞ്ഞിയുടെ ഫലമായുണ്ടാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദവും ത്വക്കിലെ തണുപ്പും രക്തസമ്മര്‍ദം കുറയുമ്പോഴുള്ള തലവേദനയായി തെറ്റിദ്ധരിക്കാറുണ്ട്. കൊടിഞ്ഞിയുടെ അസഹനീയമായ വേദന കഴുത്തിലെ എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനം കാരണമാണെന്ന് കരുതിയേക്കാം. കൊടിഞ്ഞിയുണ്ടാക്കുന്ന തലചുറ്റല്‍ ചെവിയുമായി ബന്ധപ്പെട്ട ഭാഗത്തിന്‍റെ തകരാറാണെന്നു കരുതി ചികില്‍സിക്കുന്നവരുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

പല്ലുവേദനയ്ക്ക് വീട്ടിൽ തന്നെ പരിഹാരം

മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അടുത്ത ലേഖനം
Show comments