Webdunia - Bharat's app for daily news and videos

Install App

പുകവലി ഒരു പ്രശ്നമാകില്ല; പക്ഷേ ഇത് കയ്യില്‍ വേണമെന്നു മാത്രം !

Webdunia
വെള്ളി, 14 ജൂലൈ 2017 (15:20 IST)
പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ ഉണ്ടാക്കും. അര്‍ബുദം വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അധികം പേര്‍ക്കും സാധ്യമല്ല. അതേസമയം രോഗം വരാതെ സൂക്ഷിക്കാന്‍ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക മാത്രമാണ് പോംവഴി. എന്നാലോ പുകവലിക്ക് അടിമയായവര്‍ക്കും നഗരപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതെല്ലാം സാധ്യമല്ലെന്നതാണ് മറ്റൊരു കാര്യം. 
 
എന്നാല്‍ ശ്വാസകോശത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കുന്ന അത്ഭുത ഔഷധമുണ്ട്. തേനും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേരുന്ന ഈ ഔഷധം ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കറ ഏറെക്കുറെ പുറംതള്ളാന്‍ സഹായിക്കുന്നതാണ്. പുകവലി നിര്‍ത്തിയവരും നിലവില്‍ തുടരുന്നവരും ഈ ഔഷധം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
 
ഈ ഔഷധം തയ്യാറാക്കുന്നതിനായി ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം തേന്‍, ഒരു കിലോഗ്രാം ഉള്ളി, ഒരു ചെറിയ ഇഞ്ചി, അര ടീസ്‌പൂണ്‍ മഞ്ഞള്‍ എന്നിവയാണ്‌ വേണ്ടത്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ തേന്‍ യോജിപ്പിച്ചെടുക്കുക. ശേഷം അത് ചൂടാക്കുക. ചൂടായിരിക്കുന്ന ഈ മിശ്രിതത്തിലേയ്‌ക്ക് ചതച്ച ഉള്ളിയും ഇഞ്ചിയും ചേര്‍ക്കുക. അതിനുശേഷം ആ മിശ്രിതത്തിലേക്ക് അര സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.
 
ശേഷം ചെറുതീയില്‍ മിശ്രിതം വീണ്ടും ചൂടാക്കുക. മിശ്രിതം പകുതിയാകും വരെ തിളപ്പിച്ച്‌ വറ്റിക്കുക. തണുത്തതിനു ശേഷം ഒരു കുപ്പിയിലേയ്‌ക്ക് മാറ്റുക. ഓര്‍ക്കുക ഇത് തണുപ്പിച്ച് സൂക്ഷിക്കേണ്ടതാണ്. ചൂട് തട്ടി ഇതിന്റെ ഫലം കളയാതിരിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതായിരിക്കും ഉത്തമം. ഈ ഔഷധം എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ട്‌ ടേബിള്‍സ്‌പൂണും, വൈകിട്ട്‌ അത്താഴത്തിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണും വീതം കഴിക്കണം. എങ്കില്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

ചര്‍മത്തില്‍ വരള്‍ച്ചയോ, പ്രോട്ടീന്റെ കുറവാകാം!

അടുത്ത ലേഖനം
Show comments