Webdunia - Bharat's app for daily news and videos

Install App

വായില്‍ വെള്ളമൂറുന്ന രുചികള്‍ക്കുള്ള കുറുക്കു വഴികള്‍

Webdunia
വെള്ളി, 6 മാര്‍ച്ച് 2015 (18:08 IST)
അമ്മ വിളമ്പി തരുന്ന കൊതിയൂറുന്ന ആഹാരം കഴിക്കാന്‍ പറ്റുക എന്നത് ഒരു അനുഭവമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും കല്ലില്‍ അരച്ചെടുത്ത ചമ്മന്തിയുടെയും നല്ല പുഴ മീന്‍ വറുത്തതിന്റെയും വാസനയും രുചിയും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഈ രുചികള്‍ക്ക് പിന്നില്‍ കൈപ്പുണ്യത്തിനൊപ്പം ചില പൊടിക്കൈകള്‍ കൂടിയുണ്ട്.

> കറിവേപ്പില പാത്രത്തില്‍ നിരനിരയായി വെച്ച ശേഷം അതില്‍ എണ്ണ ഒഴിച്ച് മീന്‍ വറുത്താല്‍ കരിയുകയോ അടിയില്‍ പിടിക്കുകയോ ഇല്ല.

> ബീഫ് ഫ്രൈ ഉണ്ടാക്കുബോള്‍ പച്ച കുരുമുളക് ചതച്ചശേഷം വിതറിയാല്‍ നല്ല സ്വാദും വാസനയും ലഭിക്കും.

> സവാള വഴറ്റുബോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താന്‍ പെട്ടെന്ന് വഴന്നു ലഭിക്കും.

> പയറും പരിപ്പും മറ്റും കുക്കറില്‍ വേവിക്കുബോള്‍ അല്‍‌പ്പം എണ്ണ ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞു പോകില്ല.

> മത്തങ്ങയും വെള്ളരിക്കയും വലിയ കഷണങ്ങളാക്കി അരിഞ്ഞുവെച്ചാല്‍ ചീത്തയായി പോകില്ല.

> മീന്‍ കറിക്ക് പുളി കൂടാന്‍ പുളി വെള്ളത്തിലിട്ട് തെളപ്പിച്ച ശേഷം ആ വെള്ളം കറിയില്‍ ചേര്‍ത്താല്‍ മതി.

> പഞ്ചസാര ടിന്നില്‍ രണ്ടു കഷണം ഏലയ്ക്കാ ഇട്ടാല്‍ ഉറുമ്പ് ശല്യം ഉണ്ടാകില്ല.

> പാവയ്‌ക്ക കറിവെക്കുബോള്‍ രണ്ടു കഷണം മാങ്ങ അരിഞ്ഞ് പൊടിയായി ചേര്‍ത്താല്‍ പാവയ്‌ക്കായുടെ കയ്‌പ് കുറയും.

> കറിയില്‍ ഉപ്പ് കൂടിയാന്‍ ഉപ്പ് കുറയുന്നതിനായി ഉരുളക്കിഴങ്ങ് അരിഞ്ഞു ചേര്‍ത്താല്‍ മതി.

> ഇറച്ചി കറിക്ക് കൊഴുപ്പ് കൂടുന്നതിനായി അണ്ടിപ്പരിപ്പ് (നട്‌സ്) അരച്ചു ചേര്‍ത്താല്‍ മതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.










 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

Show comments