ഇസ്തിരിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Webdunia
ചൊവ്വ, 5 മെയ് 2015 (18:08 IST)
ഇസ്തിരിയിടുന്നത് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു ജോലിയാണ്. ഇസ്തിരിയിടുമ്പോള്‍ ഒട്ടേറെ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തേക്കുമ്പോള്‍ വൈദ്യുതി ലാഭിക്കാനും തുണിയ്ക്ക്  കേട് സംഭവിക്കാതിരിക്കാനും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ മതി. അവ എന്തെല്ലാമെന്ന് കാണാം...


1.തുണികള്‍ ഇസ്തിരിയിടുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് അനുസരിച്ചുള്ള ചൂടേ ഉപയോഗിക്കാവൂ. സില്‍ക്ക് സിന്തെറ്റിക്ക് വസ്ത്രങ്ങള്‍ക്ക് മീഡിയം ചൂടെ ഉപയോഗിക്കാവു. കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ചൂട് ഉപയോഗിക്കാം

2. ഇസ്തിരിയിട്ട ഉടന്‍ തന്നെ വസ്ത്രങ്ങള്‍ മടക്കി വെക്കുക

3. വൃത്താകൃതിയില്‍ തേക്കാന്‍ പാടില്ല, നേരെ മാത്രം ഇസ്തിരിയിടാന്‍ ശ്രദ്ധിക്കുക. ഇത് ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും

4. വളരെ സെന്‍സിറ്റീവായ തുണികള്‍ തേക്കുമ്പോള്‍ അതിനനുസരിച്ചുള്ള മോഡ് സെലക്ട് ചെയ്യുക.

5.എക്സ്റ്റെന്‍ഷന്‍ കോര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, പെട്ടെന്ന് ചൂടാകുന്ന എക്സ്റ്റെന്‍ഷന്‍ കോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്.

6.അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച്‌ തേയ്ക്കുകയാണെങ്കില്‍ ഇലക്‌ട്രിക്‌ അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ പാഴ്ച്ചെലവ്‌ ഒഴിവാക്കാം.

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

Show comments