എലികളെ തുരത്താനുള്ള ഈ വിദ്യകൾ അറിയാമോ ?

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (17:03 IST)
ഭക്ഷണ സാധനങ്ങളും ആവശ്യമായ രേഖകളും എല്ലാം കരണ്ട് തിന്നുന്നത് മാത്രമല്ല. മരണം വരെ സംഭവിക്കുന്ന മാരകമായ അസുഖങ്ങളും എലികൾ പരത്തും. അതിനാൽ എലികളെ എപ്പോഴും വീടുകളിൽനിന്നും അകറ്റി നിർത്തണം. പക്ഷേ എലികളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഈ വിദ്യകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാവില്ല.
 
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. വീടിന്റെ പരിസരം വൃത്തിയല്ലെങ്കിൽ എലികൾ എന്നും ശല്യം തുടരും. വീടുകൾക്ക് ചുറ്റും പൊത്തുകളും മാളങ്ങളും ഉണ്ടെങ്കിൽ അത് നന്നായി മൂടാനും മറക്കരുത്. എലികളെ അകറ്റാൻ ഏറ്റവും ഉത്തമമാണ് പുതിനയില തൈലം, അഥവ കർപ്പൂര തുളസി തൈലം. ഇതിന്റെ രൂക്ഷമായ ഗന്ധമുള്ള ഇടങ്ങളിൽ എലികൾക്ക് വരാൻ സാധിക്കില്ല.
 
പുതിനയുടെ ചെടി വീടിന് ചുറ്റും നട്ട് പിടിപ്പിക്കുന്നതും എലികളെ അകറ്റാൻ സഹായിക്കും. പാറ്റകളെ അകറ്റാൻ നമ്മൾ വാങ്ങുന്ന പറ്റ ഗുളികകൾ എലികളിലും പ്രയോഗിക്കാം. പാറ്റ ഗുളികകളുടെ ഗന്ധവും എലികളിൽ അലോസരം ഉണ്ടാക്കും. പാറ്റ ഗുളികകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. ഇതിൽ വിഷാംശം ഉള്ളതിനാൽ കുട്ടികൾ ഉള്ള വീടുകളിൽ മറ്റു മാർഗങ്ങൾ പ്രയോഗിക്കുന്നതാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പലചരക്ക് കടയില്‍ പോകുമ്പോള്‍ ഓര്‍ഗാസം! സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

അപര്യാപ്തമായ ഉറക്കം ഹൃദയത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നുവെന്നറിയണം

ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!

കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക

ഹൃദയാരോഗ്യത്തിന് ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം

അടുത്ത ലേഖനം
Show comments