വിഷാദം എല്ലാവര്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ജീവിതം എപ്പോഴും സുഖം തന്നെ തരണമെന്നില്ലല്ലോ. അതിനാല്‍ വിഷാദം മനുഷ്യ സഹജം എന്ന് പറയാം.
എന്നാല്‍, ഈ വിഷാദം സ്ഥായിയായ അവസ്ഥയായാലോ? അത് രോഗാവസ്ഥയില്‍ കൊണ്ടു ചെന്നെത്തിക്കും. ഇതിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തിന്‍റെ പ്രത്യേകത അനുസരിച്ചാണ് മരുന്ന് നിര്‍ദ്ദേശിക്കുന്നത്. ചിലപ്പോള്‍ ആഹാര നിയന്ത്രണവും ജീവിത ചര്യയില്‍ മാറ്റവും ഡോക്ടര്‍ ഉപദേശിക്കും.
ദുഖം മൂലമുണ്ടാകുന്ന വിഷാദത്തിന് ‘ഇഗ്നേഷിയ’ നിര്‍ദ്ദേശിക്കുന്നു. സാധാരണമല്ലാത്ത പെരുമാറ്റം( കാരണമില്ലാതെ കരയുക, ചിരിക്കുക) ഉണ്ടാകുമ്പോള്‍ ഈ മരുന്ന് നിദ്ദേശിക്കും.
ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിഷാദത്തിന് ‘പുള്‍സാറ്റില’ നിര്‍ദേശിക്കാറുണ്ട്. ചെറിയ തോതില്‍ പ്രകോപനം ഉണ്ടായാലും പൊട്ടിക്കരയുകയും മറ്റും ചെയ്യുമ്പോഴാണ് ഈ മരുന്ന് നല്‍കുന്നത്.
വേദനകളും ഉത്തരവാദിത്തങ്ങളും അധികരിക്കുന്നത് മൂലം ഉണ്ടാകുന്ന വിഷാദത്തിന് ‘സെപിയ’ ഗുണം ചെയ്യും.
തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ ‘ഓറം’ എന്ന മരുന്നാണ് നല്‍കാറുള്ളത്.
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!