Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോമിയോപ്പതിയും കരള്‍ രോഗങ്ങളും

ഹോമിയോപ്പതിയും കരള്‍ രോഗങ്ങളും
PRDPRD
കരളിനെ ബാധിക്കുന്ന പ്രധാന അസുഖമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എന്നും ഇതറിയപ്പെടുന്നു. ഹെപ്പറ്റൈറ്റസിന് പുറമെ കരള്‍ വീക്കവും ഗൂരുതരാവസ്ഥയില്‍ എത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത് വൈറസ് മൂലമാണ്. സധാരണ ഇത് ഗുരുതരാവസ്ഥയില്‍ എത്താറില്ല. എന്നാല്‍, ഹെപ്പറ്റൈറ്റിസ് ബി ആണ് ബാധിച്ചിട്ടുള്ളതെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത ഏറുകയും കരളിന് സ്ഥിരമായ തകരാറ് സംഭവിക്കുകയും ചെയ്യാവുന്നതാണ്. ഇതുമൂലം കരള്‍ വീക്കവും ഉണ്ടാകുന്നു.

സാധാരണ ഹെപ്പറ്റൈറ്റിസ് ആണ് ബാധിക്കുന്നതെങ്കില്‍ രോഗം വേഗം തന്നെ ഭേദമാക്കാന്‍ ഹോമിയോപ്പതിയില്‍ മരുന്നുണ്ട്. കരളിനെ ഗുരുതരമായി രോഗം ബാധിക്കുന്നതില്‍ നിന്ന് തടയാനുമാകും.

കരള്‍ വീക്കം ആണ് ബാധിച്ചിട്ടുള്ളതെങ്കില്‍ കരളിന് അത് മെല്ലെയാണെങ്കിലും നാശം വരുത്തി വയ്ക്കുന്നു. ഇത് നീണ്ടുനിന്നാല്‍ ക്രമേണ മരുന്നു കൊണ്ടും ഭേദമാക്കാനാകാത്ത വിധത്തില്‍ അസുഖം മാറുന്നു. മറ്റ് സങ്കീര്‍ണ്ണതകളും ഉണ്ടാകും.

ഹെപ്പറ്റൈറ്റിസ് ബി ആണ് ബാധിച്ചിട്ടുള്ളതെങ്കിലും വര്‍ഷങ്ങളായുളള മദ്യത്തിന്‍റെ ഉപയോഗം നിമിത്തവും കരള്‍ വീക്കം ഉണ്ടാകും.

സാധാരണ ശരീരത്തില്‍ തടിപ്പുണ്ടാവുകയോ വയറ് വേദന ഉണ്ടാവുകയോ രക്തം ച്ഛര്‍ദ്ദിക്കുകയോ ചെയ്യുമ്പോഴാണ് അസുഖം ശ്രദ്ധിക്കുന്നത്. കരള്‍ വീക്കം ഗുരുതരാവസ്ഥയിലായാല്‍ ജീവന് തന്നെ അത് ഭീഷണിയായി മാറും.

ഇതിനായി അലോപ്പതി മരുന്നുകള്‍ക്കൊപ്പം (വിറ്റാമിന്‍ ബി കോംപ്‌ളക്സ് പോലെയുള്ളവ) തന്നെ ഹോമിയോപ്പതി മരുന്നുകളും കഴിക്കാവുന്നതാണ്. ആഹാര നിയന്ത്രണം നിര്‍ബന്ധമാണ്. കരളിന് കൂടുതല്‍ കേട് സംഭവിക്കാതെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഹോമിയോപ്പതി മരുന്നുകളിലൂടെ കഴിയും.

കരള്‍ രോഗങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കുന്ന ഹോമിയോപ്പതി മരുന്നുകളില്‍ കര്‍ഡൂസ് മരിയാനസ്, നാട്രം സല്‍ഫ്, ചെലിഡോനിയം, ബ്രയോനിയ, ചിയോനതുസ് സിന്‍‌കോണ, ലൈകോപോഡിയം, മെര്‍ക് സോള്‍, ഫോസ്ഫറസ് എന്നിവ ഉള്‍പ്പെടുന്നു.

Share this Story:

Follow Webdunia malayalam