Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചലച്ചിത്രമേളയില്‍ 60 ലോകസിനിമകള്‍

ചലച്ചിത്രമേളയില്‍ 60 ലോകസിനിമകള്‍
PROPRD
കേരള രാജ്യാന്തര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 50 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്.

പത്ത് ചിത്രങ്ങളുടെ ഇന്ത്യയിലെയും രണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെയും തന്നെ ആദ്യപ്രദര്‍ശനം കൂടിയാണ്. വിവിധ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് 20 ചിത്രങ്ങള്‍.

കാലിഫോര്‍ണിയ ഡ്രീമിങ്ങ്: ഒരു ചൈനീസ് കുടുംബം കാലിഫോര്‍ണിയാ ബീച്ചില്‍ ഒരുദിവസം ചെലവിടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ക്രിസ്ത്യന്‍ നിമെസ്കുവിന്‍റെ കാലിഫോര്‍ണിയ ഡ്രീമിങ്ങ്,

കാലെസാന്‍റ ഫേ : കാര്‍മന്‍ കാസ്റ്റിലോയുടെ ചിലിയന്‍ ചിത്രമായ കാലെസാന്‍റ ഫേ ആക്രമിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്കുള്ള യാത്രയാണ്

ക്രോസിങ്ങ് ദി ഡസ്റ്റ് : സദ്ദാം ഹുസൈന്‍റെ പതനത്തെ തുടര്‍ന്ന് ഇറാഖിലെ ജനജീവിതം ചിത്രീകരിക്കുന്ന ഈ സിനിമ ഷൗക്കത്ത് അമീന്‍ കോര്‍ക്കിയുടേതാണ്

ഡ്രൈ സീസണ്‍ : കൊലയാളിയും കൊലക്കിരയാവേണ്ടവനും തമ്മില്‍ വളര്‍ന്നുവരുന്ന സ്നേഹത്തിന്‍റെ കഥയാണ് മഹമത് സലേഹ് ഹറോണിന്‍റെ ഈ ചിത്രം ‍

ഫാദര്‍ : യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്ന ഭടന്‍റെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കകളും മകന് പിതാവിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഇവാന്‍ സൊളോവോവിന്‍റെ ഈ റഷ്യന്‍ സിനിമയില്‍ ,

ഗാരേജ് : ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത അയര്‍ലണ്ട് ചിത്രം

ബാള്‍ റൂം ഡാന്‍സ്: സ്വഭാവദൂഷ്യമുള്ള യുവാവിന്‍റെ ഒപ്പം ചേര്‍ന്ന് ജീവിതം താറുമാറായ പാട്ടുകാരിയായ അമ്മയോടൊപ്പം കഴിയുന്ന 12 വയസ്സുകാരന്‍റെ കഥ

ദ ഇന്‍റര്‍നാഷണല്‍ : നിരോധനം മൂലം പൊറുതിമുട്ടുന്ന പാട്ടുകാരുടെ കഥ ,

മൈ ബ്രദര്‍ ഈസ് ആന്‍ ഒണ്‍ലി ചെയില്‍ഡ് : പ്രശ്നകലുഷിതമായ ഇറ്റലിയില്‍ വിഭജിക്കപ്പെട്ടുപോയ കുടുംബത്തിന്‍റെ കഥ


ബ്ളൈന്‍റ് : കാഴ്ച നഷ്ടപ്പെട്ട യുവാവും അല്‍ബിനോ യുവതിയും തമ്മിലുള്ള പ്രണയത്തിന്‍റെ ആവിഷ്കാരമാണ് തമര്‍ വാന്‍ ഡെന്‍ ഡോപിന്‍റെ ഈ സിനിമ ,

അസൂര്‍ ആന്‍റ് അസ്മറില്‍ മൈക്കിള്‍ ഓസിലിറ്റ്: ചെറുപ്പത്തില്‍ കളിച്ച് വളര്‍ന്ന കുട്ടികള്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിരാളികളായ കഥ പറയുന്നു ഈ ചിത്രം

ഗുഡ്ബൈ ബഫാന : ജയിലില്‍ നെല്‍സണ്‍ മണ്ടേലയുടെ കാവല്‍ക്കാരനായി വരുന്ന വെള്ളക്കാരന്‍റെ വികാരങ്ങളിലൂടെ ബില്ലി അഗസ്റ്റി വര്‍ണ വിവേചനത്തിന്‍റെ മാനുഷിക പ്രശ്നങ്ങളെ എടുത്തുകാട്ടുന്നു.

ലോസ്റ്റ് ഇന്‍ ബീജിംഗ് : ബലാല്‍സംഗത്തിനിരയായ യുവതിയും പീഡിപ്പിച്ചവനും തമ്മിലും അവരുടെ കുടുംബങ്ങള്‍ തമ്മിലും വളരുന്ന ബന്ധത്തിന്‍റെ കഥപറയുന്നു ചൈനീസ് സംവിധായകന്‍ ലീയു

ബുദ്ധ കൊലാപ്സ്ഡ് ഇന്‍ ഷെയിം : അഫ്ഗാന്‍ ജനതയുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുന്ന ഹന മക്ബല്‍ ബഫിന്‍റെ സിനിമ

മങ്കീസ് ഇന്‍വിന്‍റര്‍ : ആഭ്യന്തര പ്രശ്നങ്ങളില്‍ ഉഴറുന്ന ബള്‍ഗേറിയയില്‍ മാതൃത്വത്തിന്‍റെ ശക്തികൊണ്ട് മുന്നോട്ട് പോകുന്ന മൂന്ന് സ്ത്രീകളുടെ ചിത്രീകരണണ് മിലെന അന്‍റനോവ നടത്തുന്നത്.

ഡ്രാസന്‍ സാര്‍കോവിക്: ചീട്ടുകളിക്കാരനായി പങ്കാളിയെ തേടുന്നതിലൂടെ ഒരുദ്വീപിന്‍റെ കഥ പറയുന്ന ചിത്രം

ട്രീസ്റ്റ : പോവോ മരിങ്കോവിക് എന്നിവര്‍ സംവിധാനം ചെയ്ത സിനിമ

വെന്‍ഐനോ എബൗട്ട് ലോല :ഒരാള്‍ക്ക് സമീപവാസിയായ യുവതിയോട് തോന്നുന്ന അടുപ്പത്തിന്‍റെ കഥ പറയുന്ന എന്ന സ്പാനിഷ് ചിത്രം .സംവിധായകന്‍-‌:ജാവിയര്‍ റിബോളോ

തുടങ്ങിയവയാണ് മേളയില്‍ ഇടംതേടുന്ന ലോക സിനിമകലില്‍ പ്രധാനം

വിവിധ സംസ്കാരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നിസ്സഹായതയുടെയും കഥകളാണ് മിക്ക ചിത്രങ്ങളുടെയും പ്രമേയം.

Share this Story:

Follow Webdunia malayalam