Webdunia - Bharat's app for daily news and videos

Install App

ചലച്ചിത്ര മേളയ്ക്ക് നിറമാര്‍ന്ന തുടക്കം

Webdunia
KBJWD
കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയക്ക് നിറമാര്‍ന്ന തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചലചിത്ര നടന്‍ കമലഹാസന്‍ ദീപം തെളിച്ചതോടെയാണ് എട്ടു രാവും പകലും നീളുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമായത്.

തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കമല്‍ഹാസന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു. തന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ ആദ്യ നാളുകള്‍ ചിലവഴിച്ച നാട്ടില്‍ ഇത്തരത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്തില്‍ സന്തോഷമുണ്ടെന്നും കമല്‍ പറഞ്ഞു.

പ്രശസ്ത ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റില്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മേളയുടെ കാറ്റലോഗ് നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു കെ എസ് എഫ് ഡി സി ചെയര്‍മാന്‍ കെ ജി ജോര്‍ജ് ആദ്യപ്രതി ഏറ്റുവാങ്ങി.

മലയാള ചലചിത്ര രംഗത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ പത്ത് മുതിര്‍ന്ന ചലചിത്ര പ്രവര്‍ത്തകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സാംസ്കാ‍രിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ എം പി, തിരുവനന്തപുരം മേയര്‍ സി ജയന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ചലചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷണന്‍, നസറുദ്ദിന്‍ ഷാ തുടങ്ങിയവര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

Show comments