ചുമര്‍ചിത്രോപഹാരം ശ്രദ്ധേയമായി
രാജ്യാന്തര ചലച്ചിത്രമേളയുടെ വിശിഷ്ടാതിഥികള്‍ക്കു ഉപഹാരമായി നല്‍കുന്ന ചുമര്‍ ചിത്രങ്ങളുടെ ഫോട്ടോ ശേഖരം വിദേശ പ്രതിനിധികള്‍ക്കു കൗതുകമായി. പലരും മേള കഴിഞ്ഞാല്‍ ചുമര്‍ ചിത്രങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉഷാ ഭാട്ടിയ എഡിറ്റു ചെയ്ത് കേന്ദ്ര ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ഈ സചിത്ര വിവരണം വ്യത്യസ്തതയാര്ന്ന ശ്രദ്ധേയമായ ഉപഹാരമാണ്.കേന്ദ്ര ലളിതകലാ അക്കാദമി തയ്യാറാക്കിയ ഫോട്ടോ ശേഖരത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങളാണുള്ളത്. ക്ഷേത്രകലയുടെ ചരിത്രവും, തയ്യാറാക്കുന്ന രീതിയും മറ്റു വിവരങ്ങളും അടങ്ങിയ വിജ്ഞാനപ്രദമായ ഉപഹാരം കേരളീയ ചിത്രകലയ്ക്കുള്ള മേളയുടെ പ്രണാമമായി.മട്ടാഞ്ചേരി, പത്മനാഭപുരം, കൃഷ്ണപുരം കൊട്ടാരങ്ങളിലെ 12 ചിത്രങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുത്. രാമായണത്തിലെയും മഹാഭാരതത്തിലെയും ധന്യ മുഹൂര്‍ത്തങ്ങള്‍ പ്രതിപാദിക്കു ചിത്രങ്ങളാണിവ.
Follow Webdunia malayalam