Webdunia - Bharat's app for daily news and videos

Install App

ടെന്നിന് അനുബന്ധമായി ടെന്‍ പ്ലസ് ഫോര്‍

Webdunia
WDWD
പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ്കിരോസ്താമിയുടെ ടെന്‍ എന്ന ചിത്രത്തിന്‌ ഒരു അനുബന്ധമാണ്‌ ഇത്തവണ മേളയില്‍ എത്തുന്ന ടെന്‍ പ്ലസ്‌ ഫോര്‍. രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കിരോസ്താമിയുടെ ടെന്‍.

നായിക കാറോടിച്ചുകൊണ്ട്‌ ജീവിതത്തിന്‍റെ വിവിധ നിര്‍ണയ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായിരുന്നു ടെന്നില്‍ കണ്ടത്‌. വീട്ടുകാരോടും സുഹൃത്തുക്കളോടുമുള്ള സംസാരത്തിനിടെ സിനിമയുടെ ഇതളുകള്‍ വിരിയിക്കുന്ന കിരോസ്താമിയുടെ പ്രത്യേക കഥപറച്ചില്‍ രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ മാനിയ അക്ബാരിയുടെ ടെന്‍ പ്ലസ്‌ ഫോറില്‍ നായിക അര്‍ബ്ബുദ രോഗിയാണ്‌. അസുഖം കൂടിയതിനാല്‍ അവളല്ല കാറോടിക്കുന്നത്‌. കാറിന്‍റെ പിന്‍സീറ്റിലിരുന്ന്‌ അവര്‍ കഥയെ നയിക്കുന്നു.

ആദ്യചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തില്‍ കഥാപാത്രത്തെ ക്യാമറയാണ്‌ പിന്തുടരുന്നത്‌. കിരോസ്താമിയുടെ ചിത്രത്തില്‍ ക്യാമായെ പിന്തുടരുന്നത്‌ പ്രധാനകഥാപാത്രമായ കാറായിരുന്നു.

ലളിതമായ ഇതിവൃത്തങ്ങള്‍ അതീവ ലളിതവും സ്വാഭാവികവുമായി അവതരിപ്പിക്കുന്ന ഇറാനിയന്‍ ചിത്രങ്ങള്‍ക്ക്‌ മറ്റൊരു ഉദാഹരണമാണ്‌ ടെന്‍ പ്ലസ്‌ ഫോര്‍.

രാജ്യാന്തരമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം തന്നെ നിറഞ്ഞസദസിലായിരുന്നു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Show comments