അല്‍മദൊവറിന്റെ പെണ്ണുങ്ങള്
പ്രേക്ഷക മനസ്സുകളെ പ്രക്ഷുബ്ധമായ അനുഭവതലങ്ങളിലേയ്ക്ക് നയിക്കുകയും വിശ്വാസങ്ങളോട് കലമ്പുകയും ചെയ്യുന്ന ചിത്രങ്ങളാണിവ. വര്‍ണ്ണവും ശബ്ദവും സംഗീതവും അര്‍ത്ഥവത്തായി സിനിമയില്‍ സിവേശിപ്പിച്ച് ലോകത്തിന് മാതൃക സൃഷ്ടിച്ച പ്രതിഭയാണ് അല്‍മദൊവര്‍.
അമേരിക്കയില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ച കിക, സ്പെയിനിലെ അടിയന്തരാവസ്ഥയുടെ ഭീകരമുഖങ്ങള്‍ സ്വാംശീകരിച്ച ചിത്രമാണ് ലൈവ് ഫ്ലെഷ്, സ്പാനിഷ് മതസ്ഥാപനങ്ങള്‍ക്കെതിരെ കലഹിക്കുന്ന ‘ഡാര്‍ക് ഹാബിറ്റ്സ്’മകന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ശ്രമിക്കു അമ്മയുടെ യാത്രയാണ് ‘ആള് എബൗട്ട് മൈ മദര്‍’, രക്തബന്ധത്തിന്റെ കഥപറയുന്ന ‘ഹായ് ഹീല്‍സ്’ എന്നിവ മേളയിലുണ്ട്.
സംവിധാന ജീവിതത്തിലെ നാഴികക്കല്ലെന്ന് അല്‍മദൊവര്‍ സ്വയം വിശേഷിപ്പിക്കുന്ന ‘ലോ ഓഫ് ഡിസയര്‍ ’, ‘ലാബിറിന്ത് ഓഫ് പാഷന്‍സ്’ ,‘ ടോക് ടു ഹര്’ , ‘ഫ്ലവര്‍ ഓഫ് മൈ സീക്രട്ട്’ ,‘വാട്ട്സ് ഐ ഹാവ് ഡു ടു ഡിസര്‍വ് ദിസ്?’ , ‘ബാഡ് എഡ്യൂക്കേഷന്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.