Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശ്ചല ചിത്രങ്ങളുടെ പോരാട്ടം

നിശ്ചല ചിത്രങ്ങളുടെ പോരാട്ടം
, ബുധന്‍, 12 ഡിസം‌ബര്‍ 2007 (12:33 IST)
PRO
നിശ്ചല ചിത്രങ്ങളെ ജനപക്ഷത്തിന്‍റെ ആയുധമാക്കിയ ഒരുപറ്റം ചിലിയന്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ പോരാട്ടമാണ്‌ സിറ്റി ഓഫ്‌ ഫോട്ടോഗ്രാഫേഴ്സ്‌ എന്നഡോക്യുമെന്‍ററി. ചിലിയന്‍ ജനത നേരിട്ട പീഡനത്തിന്‍റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും നേര്‍ക്കാഴ്ചയാണ്‌ ഇവരുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്‌.

ഫോട്ടോഗ്രാഫി എന്ന കല രാഷ്ട്രീയമായും സാമൂഹികമായും ചെലുത്തിയ സ്വാധീനങ്ങളെ വരച്ചു കാട്ടു‍കയാണ്‌ ഈ ചിത്രം. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോ‍ഗ്രാഫര്‍മാരെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അഗസ്റ്റോ പിനോഷ്യയുടെ പട്ടാളത്തിനെ കൂട്ടമായി പ്രതിരോധിക്കു ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ പല വെല്ലുവിളികളും നേരിടേണ്ടിവരുന്നു‍.

ഭര്‍ത്താക്കന്‍മാരെയും ആണ്‍‌മക്കളെയും നഷ്ടപ്പെട്ട സ്ത്രീകളുടെ വിലാപങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷക മനസ്സിനെ വേദനിപ്പിക്കുതാണ്‌. അലന്റേ എന്ന യുവ ഫോട്ടോ‍ഗ്രാഫറിന്‍റെ മരണം ഫോട്ടോ‍ഗ്രാഫര്‍മാര്‍ക്കിടയില്‍ വലിയ വിസ്ഫോടനങ്ങള്‍ക്ക്‌ വഴിവെയ്ക്കുന്നു‍. ഒരുമിച്ചു നിന്ന് ‍ ക്യാമറ കൊണ്ട്‌ പട്ടാ‍ളക്കാരെ നേരിടുന്ന ഫോട്ടോ‍ഗ്രാഫര്‍മാരുടെ നിശ്ചയദാര്‍ഢ്യം ചരിത്രത്തിന്‍റെ ഭാഗമാണ്‌.

സാമൂഹികധര്‍മ്മത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിലിയന്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം പിനോഷെയുടെ പട്ടാ‍ള ഭരണകൂടത്തിന്‌ വന്‍തിരിച്ചടിയാകുന്നു‍.

Share this Story:

Follow Webdunia malayalam