Webdunia - Bharat's app for daily news and videos

Install App

പരദേശിയുടെ സംവിധായകന്‍ സംസാരിക്കുന്നു

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2007 (16:15 IST)
KBJKBJ
ഈ നാടാണ് ഇവരെ പോറ്റി വളര്‍ത്തിയതെങ്കിലും അവര്‍ ഈ നാട്ടില്‍ അന്യരാണ്. ഭരണകൂടത്തിനും സമൂഹത്തിനും മുന്നില്‍ അവര്‍ വിദേശ ചാരന്‍‌മാര്‍ . അവരുടെ വേദനയും കണ്ണുനീരും ഒപ്പിയെടുത്ത കഥയാണ് പി.ടി. കുഞ്ഞിമുഹമ്മദ് ‘പരദേശികളി‘ല്‍ പറഞ്ഞത്. പി.ടി. കുഞ്ഞുമുഹമ്മദുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

1 പരദേശിക്ക് ലഭിച്ച പ്രതികരണങ്ങളില്‍ മനസ്സില്‍ തങ്ങി നില്‍കുന്നത്?

അത് മുഴുവന്‍ പറയണമെങ്കില്‍ ഒരു ദിവസം വേണ്ടി വരും(ചിരിക്കുന്നു). പലരും വിളിച്ചു പറഞ്ഞു;‘ഇത് എന്‍റെ ബാപ്പയുടെ കഥയാണ്’, ‘ഇങ്ങനെയാണ് ബാപ്പയെ ഓടിപ്പിച്ചത്’. കെ.എന്‍. പണിക്കര്‍, യു.കെ.കുമാരന്‍ അങ്ങനെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചു. പലരും പറഞ്ഞു;‘വളരെ നാളുകള്‍ക്ക് മലയാളത്തിന് ലഭിച്ച നല്ലൊരു രാഷ്‌ട്രീയ ചിത്രമാണിത്’.

2 സംവിധായകനായ കെ.ജി.ജോര്‍ജ് ഒരു ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ ക്ലാസ് എടുക്കുന്നതില്‍ന്‍റെ ഭാഗമായി ‘ബാറ്റില്‍ ഷിപ്പ് പൊട്ടം‌കിന്‍’ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി പറയുകയുണ്ടായി;‘ഇത് ഒരു രസവുമില്ലാത്ത പടമാണെന്ന്’. എന്നാല്‍, ഈ ചലച്ചിത്രമേളയില്‍ യുവാക്കളുടെയും യുവതികളുടെയും സജീവസാന്നിദ്ധ്യം കാണാം. ഇതിനെക്കുറിച്ച്?

ഒരു ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു.’ചലച്ചിത്രമേളയിലെ ഏതെങ്കിലും ഒരു സിനിമ വേറെ ഏതെങ്കിലും തീയേറ്ററില്‍ കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചാല്‍ ഇതിലെ അഞ്ചു ശതമാനം ആളുകള്‍ പോലും കാണുവാന്‍ ഉണ്ടാകുമോ?.

3 ജാഡക്കു വേണ്ടിയാണ് കാണികള്‍ സിനിമ കാണുവാന്‍ വരുന്നതെന്ന് താങ്കള്‍ ഉദേശിക്കുന്നുണ്ടോ?

അങ്ങനെ ഞാന്‍ പറയില്ല. ഒരു ഉത്സവം നടക്കുമ്പോള്‍ അതില്‍ ഭാഗമാകാന്‍ ഒരു പാട് പേര്‍ ആഗ്രഹിക്കുന്നുണ്ടാകും.

4 യാതൊരു വികസനവും ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു പോലും മികച്ച സാങ്കേതിക നിലവാരമുള്ള സിനിമകള്‍ എത്തുന്നു. എന്നിട്ടും സാങ്കേതികതയുടെ കാര്യത്തില്‍ മലയാള സിനിമകള്‍ സാങ്കേതികതയുടെ കാര്യത്തില്‍ വളരെ പിറകിലാണ്`

നോക്കൂ, ഇന്ന് സിനിമാ നിര്‍മ്മാണം വളരെ ചിലവു കുറഞ്ഞ ഒന്നായി മാറി കൊണ്ടിരിക്കുകയാണ് ഇതു മൂലം സിനിമാ നിര്‍മ്മാണം കൂടുതല്‍ ജനകീയമായി. മലയാളത്തിലെ കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

5 വിദേശചിത്രങ്ങളെക്കുറിച്ച്?

ഹോളിവുഡ് സിനിമകളുടെ അധിനിവേശക്കാലത്ത് ശക്തമായ പ്രമേയങ്ങളുള്ള സിനിമകള്‍ വിദേശങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് സന്തോഷം പകരുന്നു.

6 ചലച്ചിത്രമേള സംഘാടകര്‍ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

മേള കേരളത്തിന്‍റെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. കൂലി പണി വേണ്ടെന്ന് വെച്ച്, ഓട്ടോ ഓട്ടം വേണ്ടെന്ന് വെച്ച് സിനിമ ആസ്വദിക്കുവാന്‍ വരുന്നവരോട് സംഘാടകര്‍ ചെയ്യേണ്ട കടമയാണിത്.

7 സിനിമകളെക്കുറിച്ച് മൊത്തത്തിലുള്ള അഭിപ്രായം?

അത് മേള കഴിഞ്ഞിട്ടേ പറയുവാന്‍ കഴിയുകയുള്ളൂ.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

Show comments