Webdunia - Bharat's app for daily news and videos

Install App

ഫെസ്റ്റിവല്‍ ഓഫീസും മീഡിയാ സെന്‍ററും തുറന്നു

Webdunia
PROPRO
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ ഓഫീസ് കൈരളി തീയേറ്റര്‍ അങ്കണത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം സാംസ്കാരിക മന്ത്രി എം.എ. ബേബി നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ വെബൈസൈറ്റ് ആയ www.iffk.keralafilm.com ന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു.

ഈ മേള പുതുമകള്‍ കൊണ്ടും വൈവിദ്ധ്യം കൊണ്ടും ചലച്ചിത്ര പ്രേമികള്‍ക്കും സാംസ്കാരിക ലോകത്തിനും വലിയ വിരുന്നായിരിക്കുമന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മേളയുടെ മീഡിയാ സെന്‍ററിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ സി. ജയന്‍ ബാബു നിര്‍വ്വഹിച്ചു. എം.എല്‍.എ വി. ശിവന്‍കുട്ടി ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍റെ ഓഫീസും ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പ്രസ് ക്ളബ്ബ് പ്രസിഡണ്ട് കെ. ശ്രീകണ്ഠന്‍ അദ്ധ്യക്ഷനായിരുന്നു. പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പി. വേണുഗോപാല്‍ സ്വാഗതവും പ്രസ് ക്ളബ്ബ് സെക്രട്ടറി ബി.എസ്. പ്രസന്നന്‍ നന്ദിയും പറഞ്ഞു.

ഏഴാം തീയതി വൈകിട്ട് ആറിന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കു ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം കമല്‍ഹാസന്‍ ഭദ്രദീപം തെളിയിക്കും. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ ആയിരിക്കും മുഖ്യാതിഥി. മന്ത്രി എം.എ. ബേബി അദ്ധ്യക്ഷനായിരിക്കും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നെല്ലിക്കയുടെ ആരും പറയാത്ത അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

സാധാരണ ഉണ്ടാകുന്ന അണുബാധകള്‍ മറവിരോഗം ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുടി വളരാൻ റോസ്മേരി വാട്ടർ: ഉണ്ടാക്കേണ്ട വിധം

മാനസിക സമ്മര്‍ദ്ദമുള്ളവര്‍ ഈ വിറ്റാമിന്റെ കുറവ് പരിശോധിക്കണം

ആര്‍ക്കും സംഭവിക്കാം, ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം

Show comments