Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേളയില്‍ കരീബിയന്‍ കാഴ്ചകള്‍

മേളയില്‍ കരീബിയന്‍ കാഴ്ചകള്‍
ഇന്ത്യയിലാദ്യമായി കരീബിയന്‍ ചിത്രങ്ങളുടെ പ്രത്യേക പാക്കേജ്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തുന്നു‍. കോളനിവല്‍ക്കരണത്തിന്‍റെയും അടിമത്തത്തിന്‍റെയും കഥകള്‍ പറയുന്ന ഈ പാക്കേജില്‍ ഏഴ്‌ 35 എം എം ഫീച്ചര്‍ ചിത്രങ്ങളും രണ്ടു ബീറ്റാ ഡോക്യുമെന്‍ററികളും ഉണ്ട്.

ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വിഭജനത്തിന്‍റെയും യുദ്ധക്കെടുതികളുടെയും നേര്‍ക്കുള്ള ചലച്ചിത്രകാരുടെ വ്യത്യസ്ത പ്രതികരണങ്ങള്‍കൊണ്ടു ശ്രദ്ധേയമായ ഒരു കൂട്ടം ബാല്‍ക്കന്‍ ചിത്രങ്ങളും ഇക്കുറി മേളയിലുണ്ട്‌. വിഭജിക്കപ്പട്ട യുഗോസ്ലോവ്യയുടെയും പിറവികൊണ്ട ചെറു രാജ്യങ്ങളുടെയും അവസ്ഥ ആവിഷ്ക്കരിക്കു പത്തു ചിത്രങ്ങള്‍ അടങ്ങുന്ന ഈ ബാള്‍ക്കന്‍ പാക്കേജ്‌ മേളയില്‍ ആദ്യമാണ്‌ എത്തുന്നത്.

ഭാര്യയെ അഭിമുഖീകരിക്കാനാവാത്ത തരം ലൈംഗികരോഗം പിടിപെടുന്ന ലഫ്റ്റനന്‍റ് ക്യാമ്പില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുദ്ധ ഭീതി വളര്‍ത്തുതും തുടര്‍ു‍ള്ള സംഭവങ്ങളും ചിത്രീകരിച്ച്‌ വിഭജനത്തിന്‍റെയും യുദ്ധത്തിന്‍റെയും യുക്തിയെ ഉപഹസിക്കുന്ന ചിത്രമാണ് ബോര്‍ഡര്‍ പോസ്റ്റ്‌ എന്ന ചിത്രം.

നിരവധി മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും അമ്പതോളം രാജ്യാന്തര പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ചലച്ചിത്രകാരനാണ്‌ റജ്കോ. സെര്‍ബിയന്‍ ആക്രമണ ഫലമായി നാറ്റോയുടെ സംരക്ഷണ വലയത്തിലായ ഒരു പ്രദേശത്തിന്‍റെ കഥയാണ്‌ കുക്കുമിയ പറയുന്നത്.

സര്‍ദം ഗോലുബോവിക്കിന്‍റെ ശ്രദ്ധേയമായ ചിത്രമാണ്‌ ദി ട്രാപ്‌ . കുട്ടിയെ അപകടത്തില്‍ നിന്ന് രക്ഷിക്കാനായി ഒരു സാധാരണക്കാരന്‍ കൊലപാതകിയാകുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ജര്‍മ്മന്‍ അധീനതയിലായ ഇറ്റാലിയന്‍ ജനതയുടെ മാനസിക സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന‍ ചിത്രമാണ്‌ ജെര്‍ഗി ഷുവാനിയുടെ ഡിയര്‍ എനിമി. സമൂഹത്തിന് മുതല്‍ക്കൂട്ടാ‍കേണ്ട വിദ്യാര്‍ത്ഥികള്‍കൂട്ടുകെട്ടുകളിലൂടെ വഴിതെറ്റുതിന്‍റെ കഥയാണ്‌ മിറാഷിലൂടെ സ്വെറ്റോസര്‍ റിസ്തോവ്സ്കി വിവരിക്കുന്നത്‌.

ബാള്‍ക്കന്‍ ചിത്രങ്ങളില്‍ ഡോക്യുമെന്‍ററി വിഭാഗത്തിലും ശ്രദ്ധേയമായ ചിത്രങ്ങളുണ്ട്.

Share this Story:

Follow Webdunia malayalam