Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേള അഞ്ചാം ദിനത്തില്‍

മേള അഞ്ചാം ദിനത്തില്‍
PTIPTI
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ചാം ദിവസം മത്സരവിഭാഗത്തില്‍ ഏട്ട് ‍ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. മിയാ ക്യൂട്ടോ‍യുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായ ‘സ്ലീപ്‌ വാക്കിംഗ്‌ ലാന്‍റ്’ മൊസാംബികിനെ ഏറെനാള്‍ വേട്ടയാടിയ ആഭ്യന്തര യുദ്ധത്തിന്‍റെ ശേഷിപ്പുകളുടെ കഥ പറയുന്നു‍.


കാന്‍സ്‌ ഇന്റര്‍നാഷണല്‍ ക്രിട്ടി‍ക്സ്‌ വീക്ക്‌ ഗ്രാന്റ്‌ പുരസ്കാരം ലഭിച്ച അര്‍ജന്റീനിയന്‍ സംവിധായകന്‍ ലൂസി പൂയെന്‍സോയുടെ എക്സ്‌.എക്സ്‌.വൈ ലിംഗഭേദങ്ങള്‍ കുടുംബ ന്ധങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളവതരിപ്പിക്കുന്നു‍.


കാന്‍സര്‍ ബാധിച്ച നായികയുടെ കാര്‍ യാത്രയിലൂടെയുള്ള അഭിമുഖവും സംഭാഷണവുമൊക്കെ ഡോക്യുമെന്ററി ശൈലിയില്‍ രചിച്ച ചലച്ചിത്ര കാവ്യമാണ്‌ മനിയ അക്ബരിയുടെ 10+4.


കൊറിയന്‍ ചിത്രമായ ഓള്‍ഡ്‌ ഗാര്‍ഡന്‍, ചിലിയന്‍ ചിത്രം ദി കിംഗ്‌ ഓഫ്‌ ഗ്രിഗോറിയോ, ഷുവാങ്ങ്‌ യുക്സിന്‍റെ ചൈനീസ്‌ ചിത്രമായ റ്റീത്ത്‌ ഓഫ്‌ ലവ്‌ എന്നി‍വയാണ്‌ മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.


സന്തുഷ്ടരായ യുവമിഥുനങ്ങളുടെ കഥയിലൂടെ ദക്ഷിണ കൊറിയയിലെ പട്ടാള ഭരണത്തിന്‍റെ കറുത്ത ചരിത്രവും സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളും വിവരിക്കുകയാണ്‌ ഇം സാംഗ്‌ സൂവിന്‍റെ ‘ദി ഓള്‍ഡ്‌ ഗാര്‍ഡന്‍’


ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരുടെ പരിചരണ കേന്ദ്രത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ച സംവിധായകന്‍ അല്‍ഫോസോ ഗാസിറ്റുവയുടെ സ്വാനുഭവങ്ങള്‍ സുന്ദരമായ പ്രണയകഥയിലൂടെ ആവിഷ്കരിക്കുകയാണ്‌ ദി കിംഗ്‌ ഓഫ്‌ സാന്‍ ഗ്രിഗ്രോറിയോയെന്ന ചിലിയന്‍ ചിത്രത്തില്‍.


ബീജിംഗ്‌ സുറ്റുഡന്‍റ് ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ്‌ ലഭിച്ച ചിത്രമാണ്‌ ഷൂവ്ങ്ങ്‌ യുക്സിന്‍റെ ‘റ്റീത്ത്‌ ഓഫ്‌ ലവ്’‌. മേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷാങ്ങ്‌ യാങ്ങിന്‍റെ ഗെറ്റിംഗ്‌ ഹോം വീണ്ടും പ്രദര്‍ശിപ്പിക്കും.


മത്സരവിഭാഗത്തിലെ മലയാള ചിത്രമായ പി ടി കുഞ്ഞുമുഹമ്മദിന്‍റെ 'പരദേശി' വീണ്ടും പ്രദര്‍ശിപ്പിക്കുന്നു‍. ടി വിചന്ദ്രന്‍റെ പൊന്തന്‍മാട പി.ഭാസ്കരന്‍റെ ഇരുട്ടി‍ന്‍റെ ആത്മാവ്‌, അവിര റെബേക്കയുടെ തകരച്ചെണ്ട, രഞ്ജിത്തിന്‍റെ കയ്യൊപ്പ്‌ എന്നിവയാണ്‌ മേളയില്‍ അഞ്ചാം ദിനം പ്രദര്‍ശിപ്പിക്കുന്ന മറ്റു മലയാള ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam