Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഘുചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു

ലഘുചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു
, ബുധന്‍, 12 ഡിസം‌ബര്‍ 2007 (13:04 IST)
മുഴുനീള സിനിമകള്‍ക്ക് ഒപ്പം ലഘുചിത്രങ്ങളും രാജ്യാന്തരമേളയില്‍ ശ്രദ്ധിക്കപ്പെടുന്നു. 'ബിഫോര്‍ ആന്‍റ് ആഫ്റ്റര്‍ കിസ്സിംഗ്‌ മറിയ' എന്ന റമോസ്‌ അലോസിന്‍റെ ഹൃസ്വ ചിത്രം പ്രേക്ഷകരെ ഏറെ സ്പര്‍ശിച്ചു.

ഒമ്പതു വയസ്സുകാരന്‍ ഒരു പെകുട്ടിയെ ഉമ്മ വെയ്ക്കാനുള്ള നിഷ്ക്കളങ്കമായ മോഹമാണ്‌ വിഷയം. ചെറിയ ചെറിയ കാരണങ്ങളാല്‍ അവനത്‌ കഴിയുന്നി‍ല്ല. കഴിയുതാകട്ടെ മൃതദേഹത്തിലെ അവസാന ചുംബനമായാണുതാനും.എത്ര ചെറിയ കഥയും അതു പറയു ശൈലിയാണ്‌ അതിന്‌ മേന്മയുണ്ടാക്കുതെ്‌ റമോസ്‌ അലോസ്‌ കാട്ടി‍ തരുന്നു‍.

ജനകീയ പ്രതിരോധത്തിന്‌ ഫോട്ടോ‍ഗ്രാഫി ആയുധമാക്കിയ സിറ്റി ഓഫ്‌ ഫോട്ടോ‍ഗ്രാഫേഴ്സ്‌ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്ന ഡോക്യൂമെന്‍ററിയാണ്‌. ചിലിയന്‍ ഏകാധിപതിയായിരുന്ന പിനോഷെയുടെ ഭരണത്തിന്‍കീഴില്‍ ഫോട്ടോ‍ഗ്രാഫര്‍മാരുടെ ജീവിതമാണഅ പ്രമേയം.

കളിക്കളമൊരുക്കാന്‍ കുട്ടി‍കള്‍ നടത്തുന്ന ശ്രമങ്ങളാണ് സുനില്‍ സംവിധാനം ചെയ്ത കളിയൊരുക്കത്തിന്‍റെ പ്രമേയം. പിഗ്‌ ആന്റ്‌ ഷേക്സിയര്‍ എ കിം ജിയോണിന്‍റെ ഹൃസ്വചിത്രം നാടക കമ്പക്കാരായ കൃഷിക്കാരന്‍റെ കഥയാണ്‌.

നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ഗ്രീസില്‍ നിന്നു‍ള്ള ഷോ ടൈം ശ്രദ്ധ പിടിച്ചു പറ്റി. ടെലിവിഷന്‍ ഷോ ടൈം തന്നെയാണ്‌ വിഷയം. മെക്സിക്കന്‍ ചിത്രമായ ഡിസ്റ്റിങ്ങുഷിംഗ്‌ ഫീച്ചേഴ്സില്‍ ഒരു പൈലറ്റാകണം ഒരേയൊരു സ്വപ്നവുമായി കഴിയുന്ന ചേരിയില്‍ താമസിക്കു അമോണ്ടി എന്ന ബാലനാണ്‌ കഥാപാത്രം.



Share this Story:

Follow Webdunia malayalam