ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ ഉദ്ഘാടന ചിത്രം
പത്തൊന്‍പത് വയസ്സുകാരിയായ ഇറാനിയന്‍ സംവിധായിക ഹന മഖ്മല്‍ ബഫിന്‍റെ കന്നികഥാ ചിത്രത്തോടെ കേരളത്തിന്‍റെ പന്ത്രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശീല ഉയരും. മോട്രിയന്‍ നവസിനിമ പുരസ്ക്കാരം നേടിയ ഹനയുടെ ‘ബുദ്ധാ കൊളാപ്സ്ഡ് ഔട്ട്ഓഫ് ഷെയിം’( ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍) ആണ് മേളയുടെ ഉദ്‌ഘാടന ചിത്രം.ഡിസംബര്‍ ഏഴിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം ചിത്രം പ്രദര്‍ശിപ്പിക്കും.ഇറാനിയന്‍ സിനിമക്ക് പുതിയ ഭാഷ്യം നല്‍കിയ മഖ്മല്‍ ബഫിന്‍റെ കുടുംബത്തില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ സിനിമാക്കാരിയാണ് ഹന.ബഫിന്‍റെ മകള്‍ സമീറാ മഖ്മല്‍ ബഫും ഭാര്യയും ലോകശ്രദ്ധ നേടിയ സംവിധായകരാണ്. എട്ടാം വയസിലാണ് ഹന തന്‍റെ ആദ്യ ഹ്രസ്വചിത്രം പുറത്തിറക്കിയത്. ബഫിന്‍റെ ഏതാണ്ട് എല്ലാ ചിത്രങ്ങളും കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.തകര്‍ക്കപ്പെടുന്ന ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ് യുവ സംവിധായിക ശ്രദ്ധ ക്ഷണിക്കുത്. വളരെ ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടുന്നു പോകുകയാണ് ഹന മഖ്മല്‍ ബഫ്. സ്ത്രീകള്‍ക്ക് ഏറെ വിലക്കുകള്‍ കല്‍പ്പിച്ചിരിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍, അയല്‍പക്കത്തുള്ള ആണ്‍കുട്ടി പുസ്തകം വായിക്കുന്നത് ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുതാണ് സിനിമയുടെ പ്രമേയം. താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക് ദൃക്‌സാക്ഷികളായ കുട്ടികള്‍ പരസ്പരം വെടിയുതിര്‍ത്തും പെകുണ്‍കുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച് യുദ്ധം കളിക്കുകയാണ്. ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്താണ് കാണുന്നത്‍.കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അധിനിവേശ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലുകള്‍ അഫ്ഗാനിസ്ഥാന്‍റെ സംസ്ക്കാരത്തില്‍ അവശേഷിപ്പിക്കുത് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞ ജനതയെയാണ്.ആശയ സമ്പുഷ്ടമായ കഥകള്‍ പറയുന്ന ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഹനയുടെ ചിത്രം കാഴ്ചയുടെ പുതിയ വിരുന്നായിരിക്കും.
Follow Webdunia malayalam