ലജ്ജയാല്‍ തകര്‍ന്ന ബുദ്ധ’നിലൂടെ തുടക്കം
സ്ത്രീകള്‍ക്ക് വിലക്കുകള്‍ കല്‍പ്പിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍ അക്ഷരം പഠിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍’ഇറാനിയന്‍ യുവ സംവിധായിക ഹനാ മക്‍ബല്‍ ബഫ് ചിത്രീകരിക്കുന്നത്.പ്രശസ്ത സംവിധായകനായ മക്‍ബല്‍ ബഫിന്‍റെ മകളും, സമീറാ മക്‍ബല്‍ബഫിന്‍റെ സഹോദരിയുമായ ഹനക്ക് ‘ബുദ്ധാ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം’ (ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍) എന്ന ചിത്രത്തിലൂടെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വരണ്ട പശ്ചാത്തലത്തില്‍ ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് ഈ പത്തൊന്‍പതുകാരി. ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടുന്നു പോകുകയാണ് ഹന. ചെറു പ്രമേയങ്ങളില്‍ ആശയ സമ്പുഷ്ടമായ കഥകള്‍ പറയുന്ന ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ പുതിയ അനുഭവമാകും.തകര്‍ക്കപ്പെട്ടബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ് സംവിധായിക ശ്രദ്ധ ക്ഷണിക്കുത്. അയല്‍പക്കത്തുള്ള ആണ്‍ കുട്ടി പുസ്തകം വായിക്കുത് ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.നിധിപോലെ വാങ്ങിയ ഒരു നോട്ട്‌ബുബുക്കും പെന്‍സിലിനും പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക് മാര്‍ഗ്ഗമദ്ധ്യേ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്.താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക് ദൃക്‌സാക്ഷികളായ കുട്ടികള്‍ പരസ്പരം വെടിയുതിര്‍ത്തും പെകുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച് യുദ്ധം കളിക്കുന്നു.ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നു. ഇവരെ ഒഴിവാക്കി മുന്നോട്ട് പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നുവെങ്കിലും എല്ലാ ക്ലേശങ്ങളും മറികടന്ന് ബക്ത സ്കൂളില്‍ പ്രവേശനം നേടുന്നു.
Follow Webdunia malayalam