Webdunia - Bharat's app for daily news and videos

Install App

ലജ്ജയാല്‍ തകര്‍ന്ന ബുദ്ധ’നിലൂടെ തുടക്കം

Webdunia
PRO
സ്ത്രീകള്‍ക്ക്‌ വിലക്കുകള്‍ കല്‍പ്പിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍ അക്ഷരം പഠിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധനില്‍’ഇറാനിയന്‍ യുവ സംവിധായിക ഹനാ മക്‍ബല്‍ ബഫ്‌ ചിത്രീകരിക്കുന്നത്.

പ്രശസ്ത സംവിധായകനായ മക്‍ബല്‍ ബഫിന്‍റെ മകളും, സമീറാ മക്‍ബല്‍ബഫിന്‍റെ സഹോദരിയുമായ ഹനക്ക് ‘ബുദ്ധാ കൊളാപ്സ്ഡ്‌ ഔട്ട് ഓഫ്‌ ഷെയിം’ (ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍) എന്ന ചിത്രത്തിലൂടെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വരണ്ട പശ്ചാത്തലത്തില്‍ ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ്‌ ഈ പത്തൊന്‍പതുകാരി.

ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടുന്നു പോകുകയാണ്‌ ഹന. ചെറു പ്രമേയങ്ങളില്‍ ആശയ സമ്പുഷ്ടമായ കഥകള്‍ പറയുന്ന ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ പുതിയ അനുഭവമാകും.

തകര്‍ക്കപ്പെട്ടബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന്‍ ജനതയിലെ ഇളം തലമുറയിലേക്കാണ്‌ സംവിധായിക ശ്രദ്ധ ക്ഷണിക്കുത്‌. അയല്‍പക്കത്തുള്ള ആണ്‍ കുട്ടി‍ പുസ്തകം വായിക്കുത്‌ ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നു.

നിധിപോലെ വാങ്ങിയ ഒരു നോട്ട്‌ബുബുക്കും പെന്‍സിലിനും പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക്‌ മാര്‍ഗ്ഗമദ്ധ്യേ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്.താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക്‌ ദൃക്‌സാക്ഷികളായ കുട്ടികള്‍ പരസ്പരം വെടിയുതിര്‍ത്തും പെകുട്ടി‍കളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച്‌ യുദ്ധം കളിക്കുന്നു.

ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നു‍. ഇവരെ ഒഴിവാക്കി മുന്നോട്ട് പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നു‍വെങ്കിലും എല്ലാ ക്ലേശങ്ങളും മറികടന്ന് ബക്ത സ്കൂളില്‍ പ്രവേശനം നേടുന്നു‍.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയില്ല! ഏറ്റവും ഫലപ്രദമായ വ്യായാമങ്ങള്‍ ഇവയാണ്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

Show comments