Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ കെട്ടുപാടുകള്‍ തകര്‍ക്കണം: ലിറ്റിന്‍

സിനിമ കെട്ടുപാടുകള്‍ തകര്‍ക്കണം: ലിറ്റിന്‍
WD
ചിലി, ഉറുഗ്വേ മറ്റ്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നി‍വിടങ്ങളില്‍ സിനിമാ നിര്‍മ്മാണം ദുഷ്കരമാണെന്ന് ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്‍ പറഞ്ഞു.

ബ്രസില്‍, മെക്സിക്കോ, അര്‍ജ്ജന്റന എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 30-40 ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു‍ണ്ടെങ്കിലും ഈ മേഖലയിലെ മറ്റ്‌ രാജ്യങ്ങളില്‍ രണ്ടോ മൂന്നോ ചിത്രങ്ങളാണ്‌ പുറത്തിറങ്ങുത്‌. ചിത്ര രചനയും, സംഗീതവും പോലെ സിനിമയും കെട്ടു‍പാടുകളില്‍ നിന്നും മുക്തമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

വ്യാപാരമൂല്യങ്ങളെക്കാള്‍ മനുഷ്യ വികാരങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രാധാന്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സിനിമയും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു‍ അദ്ദേഹം.

ദുര്‍ബലമായി ആവര്‍ത്തിക്കപ്പെടുന്നപ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യധാര സിനിമ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് സെമിനാറില്‍ പങ്കെടുത്ത സംവിധായകന്‍ ശ്രീധര്‍ രംഗയന്‍ പറഞ്ഞു.

മതത്തിനുമേലെ ഭൂമിയും ഭാഷയും മേല്‍ക്കൈ നേടിയയിടങ്ങളില്‍ സംസ്കാരം വെളിപ്പെടുത്താനുള്ള വേദിയാണ്‌ സിനിമയെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്‌ അഭിപ്രായപ്പെട്ടു‍. സിനിമയെ ആഗോളമായും ദേശീയമായും പ്രാദേശികമായും വേര്‍തിരിക്കുതുകൊണ്ട്‌ സിനിമയ്ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നുവെന്ന് പ്രശസ്ത സിനിമാ നിരൂപകമായ വി സി ഹാരിസ്‌ ചൂണ്ടികാട്ടി.

Share this Story:

Follow Webdunia malayalam