Webdunia - Bharat's app for daily news and videos

Install App

‘ബിക്കോസ് ഓഫ് ലവെ‘ന്ന കവിത

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2007 (14:49 IST)
PRO
പ്രണയം. മുന്‍‌വിധികള്‍ക്കും നിര്‍വചനങ്ങള്‍ക്കും വഴങ്ങാത്ത മഹത്തായ വികാരം. ഹൃദയത്തില്‍ പ്രണയം കോറി വരയ്‌ക്കുന്ന ഓരോ വേദനയും അനുഭൂതിയാണ് പ്രദാനം ചെയ്യുക. നിഗൂഡതയും ആത്മീയതയും പ്രണയത്തിനേകുന്ന സുഗന്ധം അനുപമാണ്.

‘ബിക്കോസ് ഓഫ് ലവ്‘ കണ്ട് പുറത്തിറങ്ങിയ പ്രേഷകരില്‍ നല്ലൊരു പ്രണയ കാവ്യം ആസ്വദിച്ചതിന്‍റെ സംതൃപ്തി മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. ‘പാശ്ചാത്യ ലോകത്ത് നിന്ന് ഇത്തരത്തിലുള്ള പ്രണയകഥകള്‍ അപൂര്‍വമാ‍യിട്ടേ ഞാന്‍ കണ്ടീട്ടുള്ളൂ‌‌- ചലച്ചിത്ര മേള കാണുവാന്‍ തൃശൂരില്‍ നിന്നെത്തിയ നിയമവിദ്യാര്‍ത്ഥി അനൂപ് പറഞ്ഞു.

പോളണ്ട് ശൈത്യത്തിന്‍റെ മനോഹാരിത ആസ്വാദകന് പകര്‍ന്നു നല്‍കുന്നവയായിരുന്നു ഈ സിനിമയിലെ ഓരോ ഫ്രെയിമുകളും. നായിക കഥാപാത്രമായ റോസിയുടെ പരകായപ്രവേശമാണ് സിനിമയുടെ മറ്റൊരു സവിശേഷത പോളണ്ടിലെ ചേരിയിലെ ജീവിതവും കന്യാസ്‌ത്രീ ജീവിതവും ആത്മീയതയും ഭൌതികജീവിതവും തമ്മിലുള്ള സംഘര്‍ഷവും മനോഹരമായി നായിക അവതരിപ്പിച്ചു.

ജാക്ക് റോസനക്കിന്‍റെ നായകകഥാപാത്രവും വളരെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. രണ്ട് പെണ്‍‌മക്കളുടെ പിതാവായ നായകന്‍ ചേരിയില്‍ നിന്ന് നായികയെ തന്‍റെ വീട്ടിലേക്ക് കൊണ്ടു വരുന്നു. ഇതുവരെ ലഭിക്കാത്ത സ്‌നേഹം ലഭിക്കുമ്പോള്‍ അവള്‍ നായകനിലേക്ക് ചായുന്നു. നായകന്‍റെ ഭാര്യക്ക് ഇത് അംഗീകരിക്കുവാനാകുന്നില്ല. തുടര്‍ന്ന് നായകനും നായികയും ആത്മീയതയിലേക്ക് തിരിയുന്നു.

എന്നാല്‍, പ്രണയമേകുന്ന സംഘര്‍ഷം ഇരുവരെയും തളര്‍ത്തുന്നു. മാംസനിബിദ്ധമല്ല ഇവിടെ പ്രണയം. പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയ തായ്‌വാന്‍ പ്രണയ സിനിമയായ ‘മീ മൈ സെല്‍‌ഫി‘ല്‍ തികച്ചും വ്യത്യസ്തമായ ചിത്രം. ‘മീ മൈ സെല്‍‌ഫി‘ല്‍ സ്വന്തം ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് യാഥാര്‍ത്ഥ്യം നായകന്‍ തിരിച്ചറിയുമ്പോള്‍ പ്രണയത്തിലൂടെയുള്ള ആത്മീയത വിളിച്ചറിയിച്ചാണ് ‘ബിക്കോസ് ഓഫ് ലവ്’ അവസാനിക്കുന്നത്.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !

പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

ജീന്‍സ് പാന്റ്‌സ് കഴുകേണ്ടത് ഇങ്ങനെ

പാക്കറ്റ് പാൽ തിളപ്പിക്കണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Show comments