Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മേളക്ക് കണ്ണ് പറ്റാതിരിക്കുവാന്‍ ഒരു സിനിമ‘

‘മേളക്ക് കണ്ണ് പറ്റാതിരിക്കുവാന്‍ ഒരു സിനിമ‘
, ചൊവ്വ, 11 ഡിസം‌ബര്‍ 2007 (17:42 IST)
ബുദ്ധ കൊളാസ്‌പഡ് ഔട്ട് ഓഫ് ഷെയിം, മീ മൈ സെല്‍‌ഫ്, ക്രിസ്, ബികോസ് ഓഫ് ലവ് തുടങ്ങി മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥ തലങ്ങള്‍ അന്വേഷിക്കുന്നവയാണ്. നിശബ്‌ദരായിരുന്ന് നമ്മളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നവയുമാണിവ.

അതിലുപരി മനുഷ്യനെന്ന നിലയില്‍ നമ്മുടെ നിസാരത മനസ്സിലാക്കിപ്പിച്ച് തലകുനിപ്പിക്കുന്നവയുമാണ്. എന്നാല്‍, മേളയില്‍ ചൊവ്വാഴ്‌ച പ്രദര്‍ശിപ്പിച്ച ‘അവ ആന്‍‌ഡ് ഗബ്രിയേല്‍: എ ലവ് സ്റ്റോറി’ ഒരു തരത്തിലുള്ള വികാരവും മനസ്സില്‍ ഉണ്ടാക്കിയില്ല.

ഒരു നാടകം പോലത്തെ നെതര്‍ലാന്‍റ് സിനിമയാണ് ഇതെന്ന് പറയാം. കൃത്രിമമായി അഭിനയിക്കുന്ന അഭിനേതാക്കളാണ് ഈ സിനിമയെ ഇത്രയും പരാജയമാക്കിയത്. കൊളോണീയല്‍ ക്രൂരതയെ വേണ്ടവിധത്തില്‍ ആവാഹിക്കുവാന്‍ സംവിധായകനായ ഫ്ലെകിസ് ഡീ റൂയിക്ക് കഴിഞ്ഞിട്ടില്ല.

ഇതിലെ പ്രമേയം ചിലപ്പോള്‍ കോമഡി സ്വഭാവവും മറ്റു ചിലപ്പോള്‍ മെലോ ഡ്രാമസ്വഭാവവും പ്രകടിപ്പിക്കുന്നു. ഈ സിനിമക്കായി ചെലവഴിച്ച സമയവും ആസ്വാദകന് നഷ്‌ടം മാത്രമാണ് നല്‍കിയത്. 1948ല്‍ കുറാക്കോവില്‍ നിലനിന്നിരുന്ന കൊളോണിയല്‍ വ്യവസ്ഥയെ പ്രതിപാദിക്കുന്നതാണ് ഈ സിനിമ. തൂ ബോര്‍മെന്‍‌സിന്‍റെ നായകകഥാപാത്രം ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്.

ഈ സിനിമയിലൂടെ സംവിധായകന്‍ പറയുവാന്‍ ആഗ്രഹിച്ചതൊന്നും അദ്ദേഹത്തിന് പറയുവാന്‍ കഴിഞ്ഞിട്ടില്ല. കൊളോണിയല്‍ ഭീകരതയെക്കുറിച്ച് വ്യക്തമാക്കുവാന്‍ പുറത്തിറങ്ങിയിട്ടുള്ള ബോളിവുഡ് മസാലകളുടെ നിലവാരം പോലും ഈ സിനിമ പുലര്‍ത്തുന്നില്ല. ഒന്നിലേറെ പ്രമേയം കുത്തിനിറച്ച് പറയുവാന്‍ ശ്രമിച്ചതാണ് ഈ സിനിമയെ ഇത്രയും വലിയ ദുരന്തമാക്കി മാറ്റിയത്.

നായികയായ അവയെ വിശുദ്ധകന്യകയായി കരുതി ജനങ്ങള്‍ ആരാധിക്കുന്നത്, വെളുത്തവന്‍റെ മുതുകത്തേക്ക് കുതിരക്കേറുവാന്‍ ശ്രമിക്കുന്ന വെള്ളക്കാരന്‍ അങ്ങനെ ആവര്‍ത്തിച്ച് ഒരു പാട് പേര്‍ ചവച്ച് കുപ്പതൊട്ടിയിലേക്ക് കളഞ്ഞ ഒരു പാട് പ്രമേയങ്ങള്‍ കുത്തി നിറച്ച ഈ സിനിമ അനുഭവിക്കേണ്ടി വന്നതിന്‍റെ ശോകം സിനിമ വിട്ടിറങ്ങിയ ആസ്വാദകരുടെ മുഖത്തുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam