Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികം‍: ദേവിക

ശ്രീഹരി പുറനാട്ടുകര

അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികം‍: ദേവിക
WD
അടൂര്‍ ചിത്രങ്ങള്‍ യാന്ത്രികമാണെന്ന് പ്രശസ്ത സ്‌ത്രീപക്ഷ ചിന്തക ജെ.ദേവിക വെബ്‌ദുനിയയോട് പറഞ്ഞു. ദേവികയുമായി വെബ്‌ദുനിയ നടത്തിയ അഭിമുഖത്തിലേക്ക്.

നാലു പെണ്ണുങ്ങളെ‘ക്കുറിച്ച് ?

എനിക്ക് അടൂരിന്‍റെ ചിത്രങ്ങള്‍ അത്ര ഇഷ്‌ടമല്ല. വളരെ യാന്ത്രികമായ അനുഭവമാണ് അടൂരിന്‍റെ സിനിമകള്‍ നല്‍കുന്നത്. എനിക്ക് അടൂരിന്‍റെ വിഭക്തിയേക്കാള്‍ അരവിന്ദന്‍റെ ഭക്തിയോടാണ് പ്രിയം.

പണ്ട് സില്‍ക്ക് സ്‌മിതയെ പോലുള്ള നടികള്‍ക്ക് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ മാത്രം മതിയായിരുന്നു. പ്രത്യേക ശരീര ഭാഗങ്ങള്‍ എടുത്ത് കാണിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. എന്നാല്‍, നാലു പെണ്ണുങ്ങളില്‍ നായികമാരുടെ നിതംബം, പൊക്കിള്‍ എന്നിവ പ്രത്യേകം എടുത്തു കാണിക്കുന്നു.

നയന്‍ താര നെഞ്ച് മുന്നോട്ട് തള്ളിച്ച് സിനിമ പോസ്റ്ററില്‍ നില്‍ക്കുന്നത് കണ്ടിട്ടില്ലേ?. അവര്‍ക്ക് തന്നെ അവരുടെ സെക്സ്പ്പീലില്‍ ആത്മവിശ്വാസം ഇല്ലാത്തതു പോലെ. സിഡിഎസിലെ കുട്ടികള്‍ അടൂരിന്‍റെ നിതംബ പടമാണെന്നാണ് ഈ ചിത്രത്തിനെ വിളിക്കുന്നത്. പിന്നെ ഇതിലെ നായകന്‍‌മാര്‍ കാരിക്കേച്ചറുകളാ‍ണ്.

മേളയെക്കുറിച്ച്?

ഒരു ഉത്സവത്തിന്‍റെ പ്രതീതി അനുഭവപ്പെടുന്നു. 2003 മുതലുള്ള എല്ലാ മേളകളിലും ഞാന്‍ പങ്കെടുത്തു വരുന്നു. അന്നൊക്കെ ലൈംഗികത കാണുവാന്‍ വേണ്ടിയിട്ട് മാത്രമായിരുന്നു ഭൂരിഭാഗം പ്രേഷകരും മേളയില്‍ എത്തുന്നത്. പക്ഷെ ഇന്ന് ലൈംഗികത ആസ്വദിക്കുവാന്‍ ഇന്‍റര്‍നെറ്റ് പോലുള്ള ഒരു പാട് മാര്‍ഗങ്ങളുണ്ട്. അതിനാല്‍ സിനിമ ആസ്വദിക്കണമെന്ന ആഗ്രഹം ഒന്നുക്കൊണ്ടു മാത്രമാണ് ഇത്രയുമധികം ആസ്വാദകര്‍ മേളക്ക് എത്തുന്നത്.

മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം?

സെര്‍ബിയന്‍ സിനിമയായ കുക്കുമി. ആ ചിത്രത്തിലെ ഓരോ ഫ്രെയിമും എത്ര മനോഹരമാണ്. അതു പോലെ അതിലെ സംഗീതവും.

സിഗനേറ്റര്‍ സിനിമകളെക്കുറിച്ച്?

തുടക്കത്തില്‍ കൂവലുകള്‍ ഉണ്ടായെങ്കിലും പിന്നീട് ഇപ്പോള്‍ കൈയ്യടീ ലഭിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കൂവുന്നതിനെതിനെ വിമര്‍‌ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നല്ലത് എവിടെയായാലും അംഗീകരിക്കപ്പെടും.

സാധാരണഗതിയില്‍ തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലൈംഗിക രംഗങ്ങള്‍ കണ്ടാല്‍ യുവാക്കള്‍ ചില കമന്‍റുകളൊക്കെ പറയാറുണ്ട്. പക്ഷെ ഇവിടെ, ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ യുവാക്കള്‍ നിശബ്‌ദരാണ്. ഇത് ബുദ്ധി ജീവി ജാഡയാണോ?

അങ്ങനെ പറയുവാന്‍ കഴിയില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച്, എഡിറ്റിങ്ങിനെക്കുറിച്ച് എല്ലാം വിശദമായ ചര്‍ച്ചകള്‍ യുവാക്കള്‍ നടത്തുന്നുണ്ട്. ഇതു പോലെ ലൈംഗികതയെക്കുറിച്ചും ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകും.

Share this Story:

Follow Webdunia malayalam